മൈക്കിൾ ചുഴലിക്കാറ്റിൽ 12 മരണം
മൈക്കിൾ ചുഴലിക്കാറ്റിൽ 12 മരണം
Saturday, October 13, 2018 12:41 AM IST
മ​​​യാ​​​മി: യു​​​എ​​​സി​​​ൽ ക​​​ന​​​ത്ത നാ​​​ശം വി​​​ത​​​ച്ച മൈ​​​ക്കി​​​ൾ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് 12 പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഫ്ളോ​​​റി​​​ഡ, ജോ​​​ർ​​​ജി​​​യ, നോ​​​ർ​​​ത്ത് ക​​​രോ​​​ളൈ​​​ന, വി​​​ർ​​​ജീ​​​നി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​ർ​​​ന്നേ​​​ക്കും.

ഫ്ളോ​​​റി​​​ഡ​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് കൊ​​​ടു​​​ങ്കാ​​​റ്റും പേ​​​മാ​​​രി​​​യും കൂ​​​റ്റ​​​ൻ തി​​​ര​​​മാ​​​ല​​​ക​​​ളും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. തു​​​ട​​​ർ​​​ന്ന് കാ​​​റ്റ് മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു നീ​​​ങ്ങി​.ഭ​​​വ​​​ന​​​ങ്ങ​​​ൾ അ​​​ട​​​ക്കം നി​​​ര​​​വ​​​ധി കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ത​​​ക​​​രു​​​ക​​​യും വ​​​ൻ​​​മ​​​ര​​​ങ്ങ​​​ൾ ക​​​ട​​​പു​​​ഴ​​​കുകയും ചെ​​​യ്തു. കെ​​​ടു​​​തി നേ​​​രി​​​ടു​​​ന്ന മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വ​​​ലി​​​യ മെ​​​ഷീ​​​നു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​വ​​​രു​​​ന്നു.


ഫ്ളോ​​​റി​​​ഡ​​​യി​​​ലെ തീ​​​രന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ കൂ​​​റ്റ​​​ൻ തി​​​ര​​​മാ​​​ല​​​ക​​​ളും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും വ​​​ലി​​​യ നാ​​​ശം വി​​​ത​​​ച്ചി​​​ട്ടു​​​ണ്ട്. ഫ്ളോ​​​റി​​​ഡ, വി​​​ർ​​​ജീ​​​നി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 11 ല​​​ക്ഷം ഭ​​​വ​​​ന​​​ങ്ങ​​​ളി​​​ൽ വൈ​​​ദ്യു​​​തി​​​യി​​​ല്ലാ​​​താ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.