മാലദ്വീപിൽ അധികാരകൈമാറ്റം വൈകിക്കരുത്: യുഎസ്
മാലദ്വീപിൽ അധികാരകൈമാറ്റം  വൈകിക്കരുത്: യുഎസ്
Saturday, October 13, 2018 11:36 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തോ​​​റ്റ മാ​​​ല​​​ദ്വീ​​​പ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ദു​​​ള്ള യാ​​​മീ​​​ൻ ജ​​​ന​​​വി​​​ധി​​​യെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി യു​​​എ​​​സ്. അ​​​ധി​​​കാ​​​ര​​​കൈമാ​​​റ്റം ത​​ട​​യാ​​ൻ ആ​​​രു ശ്ര​​​മി​​​ച്ചാ​​​ലും ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് യു​​​എ​​​സ് സ്റ്റേ​​​റ്റ് ഡി​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വ​​​ക്താ​​​വ് റോ​​​ബ​​​ർ​​​ട്ട് പ​​​ല്ലാ​​​ഡി​​​നോ ട്വി​​​റ്റ​​​റി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത വീ​​​ഡി​​​യോ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ ​മാ​​​സം ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ചൈ​​​നാ അ​​​നു​​​കൂ​​​ലി​​​യാ​​​യ യാ​​​മീ​​​ൻ ഇ​​​ന്ത്യാ അ​​​നു​​​കൂ​​​ലി​​​യാ​​​യ ഇ​​​ബ്രാ​​​ഹിം സോ​​​ലി​​​ഹി​​​നോ​​​ട് അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി തോ​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ന​​​വം​​​ബ​​​ർ 17നാ​​​ണ് പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ധി​​​കാ​​​ര​​​മേ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക്ര​​​മ​​​ക്കേ​​​ട് ആ​​​രോ​​​പി​​​ച്ചു ഹ​​​ർ​​​ജി ന​​​ൽ​​കി അ​​​ധി​​​കാ​​​ര​​​ക്കൈ​​​മാ​​​റ്റം നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​നു​​​ള്ള ശ്ര​​​മം യാ​​​മീ​​​നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പാ​​​ർ​​​ട്ടി​​​യും ന​​​ട​​​ത്തു​​​ന്ന​​​താ​​​യി ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്.


യാ​​​മീ​​​നെ​​​തി​​​രേ സോ​​​ലി​​​ഹി​​​നെ ജ​​​യി​​​പ്പി​​​ക്കാ​​​ൻ മാ​​​ല​​​ദ്വീ​​​പ് ജ​​​നം കൂ​​​ട്ട​​​ത്തോ​​​ടെ ബൂ​​​ത്തു​​​ക​​​ളി​​​ലെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ജ​​​യം ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നും സ്റ്റേ​​​റ്റ് ഡി​​​പ്പാ​​ർ​​​ട്ട്മെ​​​ന്‍റ് വ​​​ക്താ​​​വ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ക​​​ഴി​​​ഞ്ഞ ​ദി​​വ​​​സം യു​​​എ​​​സ് സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ തെ​​​ക്ക്, മ​​​ധ്യ ഏ​​​ഷ്യാ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഡെ​​​പ്യൂ​​​ട്ടി അ​​​സി​​​സ്റ്റ​​​ൻ​​​ഡ് സെ​​​ക്ര​​​ട്ട​​​റി ആ​​​ലീ​​​സ് വെ​​​ൽ​​​സ് സോ​​​ലി​​​ഹു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​ പി​​​ന്നാ​​​ലെ​​​യാ​​​ണ് വ​​​ക്താ​​​വി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.