യുഎസ് പ്രതിരോധ സെക്രട്ടറി മാറ്റിസ് പുറത്തേക്ക്‍
യുഎസ് പ്രതിരോധ സെക്രട്ടറി മാറ്റിസ് പുറത്തേക്ക്‍
Monday, October 15, 2018 12:24 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: യു​​എ​​സ് പ്ര​​തി​​രോ​​ധ സെ​​ക്ര​​ട്ട​​റി ജെ​​യിം​​സ് മാ​​റ്റി​​സ് ട്രം​​പ് ഭ​​ര​​ണ​​കൂ​​ട​​ത്തി​​ൽനി​​ന്നു രാ​​ജി​​വ​​ച്ചേ​​ക്കും. പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് ത​​ന്നെ​​യാ​​ണ് സി​​ബി​​എ​​സ് ടി​​വി ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ൽ ഇ​​തു സം​​ബ​​ന്ധി​​ച്ചു സൂ​​ച​​ന ന​​ൽ​​കി​​യ​​ത്.

മാ​​റ്റി​​സ് പോ​​ക​​ണ​​മെ​​ന്നാ​​ണോ ആ​​ഗ്ര​​ഹ​​മെ​​ന്ന ചോ​​ദ്യ​​ത്തി​​ന് പോ​​യേ​​ക്കും എ​​ന്നാ​​യി​​രു​​ന്നു ട്രം​​പി​​ന്‍റെ മ​​റു​​പ​​ടി. മാ​​റ്റി​​സ് ഒ​​രു ത​​രം ഡെ​​മോ​​ക്രാ​​റ്റാ​​ണെ​​ന്നും ട്രം​​പ് ആ​​രോ​​പി​​ച്ചു. മാ​​റ്റി​​സു​​മാ​​യി ത​​നി​​ക്കു ന​​ല്ല ബ​​ന്ധ​​മാ​​ണു​​ള്ള​​ത്. എ​​ന്നാ​​ൽ അ​​ദ്ദേ​​ഹം പോ​​യേ​​ക്കും. കു​​റെ ക​​ഴി​​യു​​ന്പോ​​ൾ എ​​ല്ലാ​​വ​​രും പോ​​കും- ട്രം​​പ് പ​​റ​​ഞ്ഞു.


കാ​​ബി​​ന​​റ്റി​​ൽ അ​​ഴി​​ച്ചു​​പ​​ണി​​ക്ക് ത​​നി​​ക്ക് അ​​വ​​കാ​​ശ​​മു​​ണ്ടെ​​ന്നു ട്രം​​പ് പ​​റ​​ഞ്ഞു. പു​​റ​​ത്തു പ​​ല​​രും നി​​ല്പു​​ണ്ട്. അ​​വ​​ർ കാ​​ബി​​ന​​റ്റി​​ൽ വ​​രു​​ന്ന​​ത് വ​​ൻ മാ​​റ്റ​​ങ്ങ​​ളു​​ണ്ടാ​​ക്കും. നി​​ല​​വി​​ൽ കാ​​ബി​​ന​​റ്റി​​ലു​​ള്ള ചി​​ല​​രു​​ടെ കാ​​ര്യ​​ത്തി​​ൽ താ​​ൻ സ​​ന്തു​​ഷ്ട​​ന​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.