കാലാവസ്ഥാ വ്യതിയാനം: ശാസ്ത്രജ്ഞർക്ക് രാഷ്‌ട്രീയ അജൻ‌ഡയുണ്ടെന്നു ട്രംപ്
കാലാവസ്ഥാ വ്യതിയാനം: ശാസ്ത്രജ്ഞർക്ക് രാഷ്‌ട്രീയ അജൻ‌ഡയുണ്ടെന്നു ട്രംപ്
Tuesday, October 16, 2018 12:01 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ഡി​​സി: കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം ത​​ട്ടി​​പ്പാ​​ണെ​​ന്ന നി​​ല​​പാ​​ടി​​ൽ നി​​ന്നു പി​​ന്മാ​​റി​​യ ട്രം​​പ് എ​​ന്തോ ഒ​​ക്കെ സം​​ഭ​​വി​​ക്കു​​ന്നു​​ണ്ടെ​​ന്നും എ​​ന്നാ​​ൽ എ​​ല്ലാം വീ​​ണ്ടും പ​​ഴ​​യ​​പ​​ടി​​യാ​​വു​​മെ​​ന്നും പ​​റ​​ഞ്ഞു. ചു​​ഴ​​ലി​​ക്കാ​​റ്റു​​ക​​ളു​​ടെ ശ​​ക്തി​​കൂ​​ടി​​യ​​തും ഇ​​ട​​വേ​​ള​​ക​​ൾ കു​​റ​​യു​​ന്ന​​തും കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം കാ​​ര​​ണ​​മാ​​ണെ​​ന്നു പ​​റ​​യു​​ന്ന ശാ​​സ്ത​​ജ്ഞ​​ന്മാ​​ർ​​ക്കു രാ​​ഷ്ട്രീ​​യ അ​​ജ​​ൻ‌ഡയു​​ണ്ടെ​​ന്നും സി​​ബി​​എ​​സ് ടി​​വി​​ക്ക് അ​​നു​​വ​​ദി​​ച്ച അ​​ഭി​​മു​​ഖ​​ത്തി​​ൽ ട്രം​​പ് ആ​​രോ​​പി​​ച്ചു.


കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തി​​നു കാ​​ര​​ണം മ​​നു​​ഷ്യ​​ൻ പ്ര​​കൃ​​തി​​യെ അ​​മി​​ത​​മാ​​യി ചൂ​​ഷ​​ണം ചെ​​യ്യു​​ന്ന​​താ​​ണെ​​ന്ന വാ​​ദം അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ല. കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം ഒ​​ഴി​​വാ​​ക്കാ​​നാ​​യി ല​​ക്ഷം കോ​​ടി ഡോ​​ള​​റു​​ക​​ൾ ചെ​​ല​​വ​​ഴി​​ക്കാ​​നും അ​​മേ​​രി​​ക്ക​​ക്കാ​​ർ​​ക്കു കി​​ട്ടേ​​ണ്ട ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു തൊ​​ഴി​​ലു​​ക​​ൾ ഇ​​ല്ലാ​​യ്മ ചെ​​യ്യാ​​നും ത​​യാ​​റ​​ല്ലെ​​ന്നും ട്രം​​പ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.