ട്രംപിനു ജയം; സ്റ്റോമി ഡാനിയലിന്‍റെ അപകീർത്തിക്കേസ് തള്ളി
ട്രംപിനു ജയം;  സ്റ്റോമി ഡാനിയലിന്‍റെ അപകീർത്തിക്കേസ് തള്ളി
Wednesday, October 17, 2018 12:05 AM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ​​​തി​​​രേ നീ​​​ല​​​ച്ചി​​​ത്ര​​​ന​​​ടി സ്റ്റോ​​​മി ഡാ​​​നി​​​യ​​​ൽ​​​സ്(​​​സ്റ്റെ​​​ഫാ​​​നി ക്ലി​​​ഫോ​​​ർ​​​ഡ്) ന​​​ല്കി​​​യ കേ​​​സു​​​ക​​​ളി​​​ലൊ​​​ന്ന് ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ലെ ഡി​​​സ്ട്രി​​​ക്ട് കോ​​​ട​​​തി ത​​​ള്ളി.

പ​​​തി​​​റ്റാ​​​ണ്ടു​​​മു​​​ന്പ് താ​​​നും ട്രം​​​പു​​​മാ​​​യി ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ബ​​​ന്ധം പു​​​റ​​​ത്തു​​​വി​​​ടാ​​​തി​​​രി​​​ക്കാ​​​ൻ ഭീ​​​ഷ​​​ണി​​​യു​​​ണ്ടാ​​​യെ​​​ന്ന് സ്റ്റോ​​​മി നേ​​​ര​​​ത്തേ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​തു വ്യാ​​​ജ​​​മാ​​​ണെ​​​ന്നു പ​​റ​​​ഞ്ഞ് ട്രം​​​പ് ട്വി​​​റ്റ​​​റി​​​ൽ പ​​​രി​​​ഹാ​​​സ പോ​​​സ്റ്റി​​​ട്ടു. ട്വീ​​​റ്റി​​​നെ​​​തി​​രേ​​​യാ​​​ണ് സ്റ്റോ​​​മി കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

ട്രം​​​പി​​​ന്‍റെ ട്വീ​​​റ്റ് അ​​​മേ​​​രി​​​ക്ക​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ പ​​​തി​​​വു​​​ള്ള വാ​​​ച​​​ക​​​മ​​​ടി​​​ മാ​​​ത്ര​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് ജ​​​ഡ്ജി ജ​​​യിം​​​സ് ഒ​​​ട്ടേ​​​രോ കേ​​​സ് ത​​​ള്ളി​​​യ​​​ത്. ട്രം​​​പി​​​നു വ​​​ക്കീ​​​ൽ ഫീ​​​സ് ന​​​ല്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.


സ്റ്റോ​​​മി​​​ക്കെ​​​തി​​​രാ​​​യ പൂ​​​ർ​​​ണ​​​വി​​​ജ​​​യ​​​മാ​​​ണി​​​തെ​​​ന്ന് ട്രം​​​പി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ചാ​​​ൾ​​​സ് ഡാ​​​ർ​​​ഡ​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു. സ്റ്റോ​​​മി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​പ്പീ​​​ൽ ന​​​ല്കി.

ബ​​​ന്ധം പു​​​റ​​​ത്തു​​​ പ​​​റ​​​യാ​​​തി​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പ് ത​​​നി​​​ക്ക് പ​​​ണം ന​​​ല്കി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് സ്റ്റോ​​​മി ഡാനിയൽ ന​​​ല്കി​​​യ മ​​​റ്റൊ​​​രു കേ​​​സ് ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.