മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അലൻ അന്തരിച്ചു
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അലൻ അന്തരിച്ചു
Wednesday, October 17, 2018 12:05 AM IST
സി​​​​യാ​​​​റ്റി​​​​ൽ: ബി​​​​ൽ ഗേ​​​​സ്റ്റ്സി​​​​നൊ​​​​പ്പം മൈ​​​​ക്രോ​​​​സോ​​​​ഫ്റ്റ് സ്ഥാ​​​​പി​​​​ച്ച പോ​​​​ൾ അ​​​​ല​​​​ൻ(65) അ​​​​ന്ത​​​​രി​​​​ച്ചു. നോ​​​​ൺ-​​​​ഹോ​​​​ഡ്കി​​​​ൻ​​​​സ് ലിം​​​​ഫോ​​​​മ എ​​​​ന്ന കാ​​​​ൻ​​​​സ​​​​ർ രോ​​​​ഗ​​​​ത്തി​​​​ന് ദീ​​​​ർ​​​​ഘ​​​​നാ​​​​ളാ​​​​യി ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ഹൃ​​​​ദ​​​​യം ത​​​​ക​​​​ർ​​​​ക്കുന്ന വി​​​​യോ​​​​ഗ​​​​മാ​​​​ണി​​​​തെ​​​​ന്ന് ബി​​​​ൽ ഗേ​​​​റ്റ്സ് പ​​​​റ​​​​ഞ്ഞു.

സി​​​​യാ​​​​റ്റി​​​​ലി​​​​ലെ സ്കൂ​​​​ൾ പ​​​​ഠ​​​​ന​​​​കാ​​​​ല​​​​ത്താ​​​​ണ് അ​​​​ല​​​​നും ബി​​​​ല്ലും പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. 1975ൽ ​​​​ഇ​​​​രു​​​​വ​​​​രും ചേ​​​​ർ​​​​ന്നു സ്ഥാ​​​​പി​​​​ച്ച മൈ​​​​ക്രോ​​​​സോ​​​​ഫ്റ്റ് ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ടെ​​​​ക് ക​​​​ന്പ​​​​നി​​​​കളിലൊ ന്നാ​​​​യി വ​​​​ള​​​​ർ​​​​ന്നു. കാ​​​​ൻ​​​​സ​​​​ർ സ്ഥി​​​​രീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട അ​​​​ല​​​​ൻ 1982-ൽ ​​​​ക​​​​ന്പ​​​​നി വി​​​​ട്ടു.


ജീ​​​​വ​​​​കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ, കാ​​​​യി​​​​ക​​​​പ്രേ​​​​മി തു​​​​ട​​​​ങ്ങി​​​​യ നി​​​​ല​​​​യി​​​​ലും അ​​​​ല​​​​ൻ പ്ര​​​​സി​​​​ദ്ധ​​​​നാ​​​​യി​​​​രു​​​​ന്നു. 1986ൽ ​​​​സ്ഥാ​​​​പി​​​​ച്ച വ​​​​ൾ​​​​ക്ക​​​​ൻ എ​​​​ന്ന ക​​​​ന്പ​​​​നി മുഖാന്തരമാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ. 2020 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ ആ​​​​സ്തി​​​​യു​​​​ള്ള അ​​​​ല​​​​ൻ ലോ​​​​ക​​​​ത്തി​​​​ലെ 46-ാമ​​​​ത്തെ സ​​​​ന്പ​​​​ന്ന​​​​നാ​​​​യി​​​​രു​​​​ന്നു. മൈ​​​​ക്രോ സോ​​​​ഫ്റ്റ് വി​​​​ട്ടെ​​​​ങ്കി​​​​ലും ക​​​​ന്പ​​​​നി​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് പത്തു കോടി ഓ​​​​ഹ​​​​രി​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.