ഖഷോഗിയുടെ മരണം : എല്ലാം വെളിപ്പെടുത്തും: തുർക്കി
ഖഷോഗിയുടെ മരണം : എല്ലാം വെളിപ്പെടുത്തും: തുർക്കി
Sunday, October 21, 2018 12:21 AM IST
ഈ​​​സ്താം​​​ബൂ​​​ൾ: സൗ​​​ദി മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ ജ​​​​മാ​​​​ൽ ഖ​​​​ഷോ​​​​ഗി​​​യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മു​​​ഴു​​​വ​​​ൻ വി​​​വ​​​ര​​​ങ്ങ​​​ളും വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു തു​​​ർ​​​ക്കി.

ഇ​​​​സ്താം​​​​ബൂ​​​​ളി​​​​ലെ സൗ​​​​ദി കോ​​​​ണ്‍​സു​​​​ലേ​​​​റ്റി​​​​ൽ ഉ​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ​​​ത്തു​​​ട​​​​ർ​​​​ന്നാ​​​ണു വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ൺ പോ​​​​​​സ്റ്റി​​​​​​ലെ പം​​​​​​ക്തി​​​​​​കാ​​​​​​ര​​​​​​നാ​​​യ ഖ​​​​​​ഷോ​​​​​​ഗി​​​ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്നു സൗ​​​ദി അ​​​റേ​​​ബ്യ സ​​​മ്മ​​​തി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് തു​​​ർ​​​ക്കി​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ. സം​​​ഭ​​​വി​​​ച്ച മു​​​ഴു​​​വ​​​ൻ കാ​​​ര്യ​​​ങ്ങ​​​ളും വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ആ​​​ർ​​​ക്കും സം​​​ശ​​​യം വേ​​​ണ്ടെ​​​ന്നും തു​​​ർ​​​ക്കി​​​യി​​​ലെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ജ​​​സ്റ്റീ​​​സ് ആ​​​ന്‍റ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് പാ​​​ർ​​​ട്ടി (എ​​​കെ​​​പി) വ​​​ക്താ​​​വ് ഒ​​​മ​​​ർ സി​​​ലി​​​ക് പ​​​റ​​​ഞ്ഞു. മു​​​ൻ​​​കൂ​​​ട്ടി ആ​​​രെ​​​യും സം​​​ശ​​​യ​​​മു​​​ന​​​യി​​​ൽ നി​​​ർ​​​ത്തു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ ​​​എ​​​ന്തെ​​​ങ്കി​​​ലും മൂ​​​ടി​​​വ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കേ​​​സ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നേ​​​രത്തേ തു​​​ർ​​​ക്കി പോ​​​ലീ​​​സ് സൗ​​​ദി കോ​​​ൺ​​​സു​​​ലേ​​​റ്റും കോ​​​ൺ​​​സു​​​ല​​​റു​​​ടെ ഈ​​​സ്താം​​​ബൂ​​​ളി​​​ലെ വ​​​സ​​​തി​​​യും പ​​​രി​​​ശോ​​​ധി​​​ച്ചി​​​രു​​​ന്നു. യു​​​​എ​​​​സി​​​​ലെ വി​​​​ർ​​​​ജീ​​​​നി​​​​യ​​​​യി​​​​ൽ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന സൗ​​​​ദി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഖ​​​​ഷോ​​​​ഗി വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് വാ​​​​ങ്ങാ​​​​നാ​​​​ണ് ഈ ​​​​മാ​​​​സം ര​​​​ണ്ടി​​​​ന് ഈ​​​​സ്റ്റാം​​​​ബൂ​​​​ളി​​​​ലെ സൗ​​​​ദി കോ​​​​ൺ​​​​സു​​​​ലേ​​​​റ്റി​​​​ൽ എ​​​​ത്തി​​​​യ​​​​ത്. ഇ​​​തി​​​നി​​​ടെ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഖ​​​ഷോ​​​ഗി കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണ് സൗ​​​ദി​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​​​​ര​​​ണം.



സൗദിയുടെ വിശദീകരണം വിശ്വാസയോഗ്യം: ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ: മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ ജ​​​​മാ​​​​ൽ ഖ​​​​ഷോ​​​​ഗി​​​യു​​​ടെ മ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു സൗ​​​ദി ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ൽ​​​കു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണം വി​​​ശ്വാ​​​സ​​​യോ​​​ഗ്യ​​​മാ​​​ണെ​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡൊ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. പ​​​തി​​​നെ​​​ട്ടു​​​പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത് ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ​​​സൂ​​​ച​​​ന​​​യാ​​​ണെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു.

ഖ​​​​ഷോ​​​​ഗി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ അ​​​​മേ​​​​രി​​​​ക്ക ഖേ​​​​ദി​​​​ക്കു​​​​ന്ന​​​​താ​​​​യി ട്രം​​​​പി​​​​ന്‍റെ പ്ര​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി സാ​​​​റ സാ​​​​ൻ​​​​ഡേ​​​​ഴ്സ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ൽ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.