ഹോക്കിംഗിന്‍റെ വീൽച്ചെയർ ലേലത്തിന്
ഹോക്കിംഗിന്‍റെ വീൽച്ചെയർ ലേലത്തിന്
Tuesday, October 23, 2018 12:15 AM IST
ല​​​​ണ്ട​​​​ൻ: വി​​​​ഖ്യാ​​​​ത ഭൗ​​​തി​​​​ക​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​ൻ സ്റ്റീ​​​​ഫ​​​​ൻ ഹോ​​​​ക്കിം​​​​ഗി​​​​ന്‍റെ 22 വ​​​​സ്തു​​​​ക്ക​​​​ൾ ലേ​​​​ല​​​​ത്തി​​​​നെ​​​​ത്തു​​​​ന്നു. അ​​​​ദ്ദേ​​​​ഹം ദീ​​​​ർ​​​​ഘ​​​​കാ​​​​ലം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച വീ​​​​ൽ​​​​ച്ചെ​​​​യ​​​​റാ​​​​ണ് ഇ​​​​തി​​​​ലൊ​​​​ന്ന്. പി​​​​എ​​​​ച്ച്.​​​​ഡി ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ ‘പ്രോ​​​​പ്പ​​​​ർ​​​​ട്ടീ​​​​സ് ഓ​​​​ഫ് എ​​​​ക്സ്പാ​​​​ൻ​​​​ഡിം​​​​ഗ് യൂ​​​​ണി​​​​വേ​​​​ഴ്സ​​​​സ്’ എ​​​​ന്ന പ്ര​​​​ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ പ​​​​ക​​​​ർ​​​​പ്പും ലേ​​​​ല​​​​ത്തി​​​​നെ​​​​ത്തും. പ്ര​​​​പ​​​​ഞ്ചോ​​​​ത്പ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ച് ഹോ​​​​ക്കിം​​​​ഗ് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്ന പ്ര​​​​ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ അ​​​​ഞ്ച് പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ളാ​​​​ണ് അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്. വീ​​​​ൽ​​​​ച്ചെ​​​​യ​​​​റി​​​​ന് 13,000-19,500 ഉം ​​​​പ്ര​​​​ബ​​​​ന്ധ​​​​ത്തി​​​​ന് 1,30,000 - 1,95,000 ഉം ​​​​ഡോ​​​​ള​​​​ർ വി​​​​ല പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു.
സ്പെ​​​​ക്ട്രം ഓ​​​​പ് വോം​​​​ഹോ​​​​ൾ തു​​​​ട​​​​ങ്ങി ഹോ​​​​ക്കിം​​​​ഗ് ര​​​​ചി​​​​ച്ച ചി​​​​ല സ​​​​ങ്കീ​​​​ർ​​​​ണ പേ​​​​പ്പ​​​​റു​​​​ക​​​​ളും ലേ​​​​ല​​​​ത്തി​​​​നു വ​​​​യ്ക്കു​​​​ന്നു​​​​ണ്ട്.


ക്രി​​​​സ്റ്റീ​​​​സ് ആ​​​​ണ് ലേ​​​​ലം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. വി​​​​റ്റു​​​​കി​​​​ട്ടു​​​​ന്ന പ​​​​ണം സ്റ്റീ​​​​ഫ​​​​ൻ ഹോ​​​​ക്കിം​​​​ഗ് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ, മോ​​​​ട്ടോ​​​​ർ ന്യൂ​​​​റോ​​​​ൺ ഡി​​​​സീ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​ർ​​​​ക്കു ന​​​​ല്കും. മാ​​​​ർ​​​​ച്ചി​​​​ലാ​​​​യി​​​​രു​​​​ന്നു ഹോ​​​​ക്കിം​​​​ഗിന്‍റെ അ​​​​ന്ത്യം. 22-ാം വ​​​​യ​​​​സി​​​​ൽ മോ​​​​ർ​​​​ട്ടോ​​​​ർ ന്യൂ​​​​റോ​​​​ൺ അ​​​​സു​​​​ഖം ബാ​​​​ധി​​​​ച്ച ഹോ​​​​ക്കിം​​​​ഗ് അ​​​​ധി​​​​ക​​​​കാ​​​​ലം ജീ​​​​വി​​​​ക്കി​​​​ല്ലെ​​​​ന്നാ​​​​ണ് ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞ​​​​ത്. ശ​​​​രീ​​​​രം പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ള​​​​ർ​​​​ന്ന അ​​​​ദ്ദേ​​​​ഹം അ​​​​ത്യാ​​​​ധു​​​​നി​​​​ക വീ​​​​ൽ​​​​ച്ചെ​​​​യ​​​​റും സം​​​​സാ​​​​രി​​​​ക്കാ​​​​ൻ‌ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന കം​​​​പ്യൂ​​​​ട്ട​​​​റും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് 76 വ​​​​യ​​​​സു​​​​വ​​​​രെ ജീ​​​​വി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.