കൊലപാതകത്തിന് ഉത്തരവിട്ടത് സ്കൈപ്പിലൂടെ
കൊലപാതകത്തിന് ഉത്തരവിട്ടത് സ്കൈപ്പിലൂടെ
Wednesday, October 24, 2018 12:55 AM IST
റി​​​യാ​​​ദ്: ജ​​​മാ​​​ൽ ഖ​​​ഷോ​​​ഗി​​​യു​​​ടെ വ​​​ധ​​​ത്തി​​​ന് വീ​​​ഡി​​​യോ ചാ​​​റ്റിം​​​ഗ് സൈ​​​റ്റാ​​​യ സ്കൈ​​​പ്പി​​​ലൂ​​​ടെ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത് സൗ​​​ദി കൊ​​​ട്ടാ​​​രം ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് സൗ​​​ദ് അ​​​ൽ ഖ​​​ഹ്താ​​​നി​​​യെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​സ്താം​​​ബൂ​​​ളി​​​ലെ സൗ​​​ദി കോ​​​ൺ​​​സു​​​ലേ​​​റ്റി​​​ൽ ന​​​ട​​​ന്ന കൊ​​​ല​​​പാ​​​ത​​​കം മു​​​ഴു​​​വ​​​ൻ ഇ​​​ദ്ദേ​​​ഹം സ്കൈ​​​പ്പി​​​ലൂ​​​ടെ വീ​​​ക്ഷി​​​ക്കു​​ക​​യും ചെ​​യ്തു.

മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റെ ഏ​​​റ്റ​​​വും അ​​​ടു​​​ത്ത വി​​​ശ്വ​​​സ്ത​​​നാ​​​യ ഖ​​​ഹ്താ​​​നി​​​ക്കു കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ സൗ​​​ദി രാ​​​ജ​​​കു​​​ടും​​​ബ​​​ത്തെ കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​താ​​​ണ്. മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ന്‍റെ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്ന​​​ത് ഖ​​​ഹ്താ​​​നി​​​യാ​​​ണ്. രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റെ അ​​​ധി​​​കാ​​​രം ഉ​​​റ​​​പ്പി​​​ക്കാ​​​നാ​​​യി അ​​​ടു​​​ത്തി​​​ടെ രാ​​​ജ​​​കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ന്മാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ ത​​​ട​​​വി​​​ലി​​​ട്ട​​​തി​​​നു പി​​​ന്നി​​​ലും നാ​​​ല്പ​​​തു​​​കാ​​​ര​​​നാ​​​യ ഖ​​​ഹ്താ​​​നി​​​യാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്നു.


ഖ​​​ഹ്താ​​​നി​​​യ​​​ട​​​ക്കം നാ​​​ലു​​​പേ​​​രെ സൗ​​​ദി രാ​​​ജാ​​​വ് സ​​​ൽ​​​മാ​​​ൻ പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്നു നീ​​​ക്കം ചെ​​​യ്ത​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു. ഖ​​​ഹ്താ​​​നി ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​ണെ​​​ന്നും അ​​​ല്ലെ​​​ന്നും പ​​​റ​​​യു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.