ഡെമോക്രാറ്റുകളെ തോല്പിക്കാൻ ശ്രമം; പതിനായിരം അക്കൗണ്ടുകൾ ട്വിറ്റർ റദ്ദാക്കി
Monday, November 5, 2018 12:21 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: നാ​​​​ളെ ന​​​​ട​​​​ക്കു​​​​ന്ന അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വോ​​​​ട്ട​​​​ർ​​​​മാ​​​​രെ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച പ​​​​തി​​​​നാ​​​​യി​​​​രം അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ ട്വി​​​​റ്റ​​​​ർ നീ​​​​ക്കം ചെ​​​​യ്തു. പ്ര​​​​തി​​​​പ​​​​ക്ഷ​​​​ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ൾ​​​​ക്കു വോ​​​​ട്ടു കു​​​​റ​​​​യ്ക്കാ​​​​നു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണം ഈ ​​​​അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലൂ​​​​ടെ ന​​​​ട​​​​ത്ത​​​​പ്പെ​​​​ട്ടു.
ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ട് ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്കി​​​​ടെ​​​​യാ​​​​ണ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ നീ​​​​ക്കം ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​ത്. വ്യാ​​​​ജ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ടെ ഉ​​​​റ​​​​വി​​​​ടം പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല. ഉ​​​​ദാ​​​​ര മ​​​​നോ​​​​ഭാ​​​​വ​​​​മു​​​​ള്ള പു​​​​രു​​​​ഷ​​​​വോ​​​​ട്ട​​​​ർ​​​​മാ​​​​രെ ല​​​​ക്ഷ്യ​​​​മി​​​​ട്ട് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ബ​​​​ഹി​​​​ഷ്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലൂ​​​​ടെ ന​​​​ല്കി​​​​യ​​​​ത്.

2016ലെ ​​​​പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വി​​​​ജ​​​​യ​​​​ത്തി​​​​നാ​​​​യി റ​​​​ഷ്യ ഇ​​​​ട​​​​പെ​​​​ട്ടു​​​​വെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ സോ​​​​ഷ്യ​​​​ൽ​​​​മീ​​​​ഡി​​​​യ​​​​ക​​​​ളി​​​​ലെ നി​​​​ര​​​​വ​​​​ധി അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ നീ​​​​ക്കം​​​​ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.


തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി നീ​​​​ക്കം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി ഈ ​​​​വ​​​​ർ​​​​ഷം ആ​​​​ദ്യം​​​​ത​​​​ന്നെ ട്വി​​​​റ്റ​​​​റി​​​​നോ​​​​ടും ഫേ​​​​സ്ബു​​​​ക്കി​​​​നോ​​​​ടും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

39 സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ർ​ണ​ർ​പ​ദ​വി, സെ​ന​റ്റി​ലെ 35 സീ​റ്റു​ക​ൾ, ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ലെ 435 സീ​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് നാ​ളെ തെ​ര​ഞ്ഞെ​ടു​പ്പ്. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​കും തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...