യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ന് ; മത്സര രംഗത്ത് 100 ഇന്ത്യക്കാർ
Tuesday, November 6, 2018 12:58 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നും റി​​​പ്പ​​​ബ്ളി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​ക്കും നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ യു​​​എ​​​സ് ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ന്നു ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. കു​​​ടി​​​യേ​​​റ്റ​​​വി​​​രു​​​ദ്ധ വി​​​കാ​​​രം ഉ​​​ണ​​​ർ​​​ത്തി റി​​​പ്പ​​​ബ്ളി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ നേ​​​രി​​​ടാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്പോ​​​ൾ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രാ​​​യ നൂ​​​റോ​​​ളം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണു മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​യ നാ​​​ല് ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രും ഇ​​​ത്ത​​​വ​​​ണ​​​യും ക​​​ട​​​ന്നു​​​കൂ​​​ടു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. അ​​​മി ബ​​​രാ, റോ ​​​ഖ​​​ന്ന എ​​​ന്നി​​​വ​​​ർ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ നി​​​ന്നും രാ​​​ജാ കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി, പ്ര​​​മീ​​​ള ജ​​​യ്പാ​​​ൽ എ​​​ന്നി​​​വ​​​ർ യ​​​ഥാ​​​ക്ര​​​മം ഇ​​​ല്ലി​​​നോ​​​യി, വാ​​​ഷിം​​​ഗ്ട​​​ൺ സ്റ്റേ​​​റ്റു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​മാ​​​ണു ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന​​​ത്.

ബി​​​സി​​​ന​​​സു​​​കാ​​​ര​​​നാ​​​യ ശി​​​വ് അ​​​യ്യാ​​​ദു​​​രൈ​​​യാ​​​ണ് സെ​​​ന​​​റ്റി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ക്കു​​​ന്ന ഏ​​​ക ഇ​​​ന്ത്യ​​​ക്കാ​​​ര​​​ൻ . മാ​​​സ​​​ച്യൂ​​​സെ​​​റ്റ്സി​​​ലെ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സ്ഥാ​​​നാ​​​ർ​​​ഥി എ​​​ലി​​​സ​​​ബ​​​ത്ത് വാ​​​റ​​​നാ​​​ണ് സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്ന അ​​​യ്യാ​​​ദു​​​രൈ​​​യു​​​ടെ എ​​​തി​​​രാ​​​ളി. ആ​​​കെ നൂ​​​റോ​​​ളം ഇ​​​ന്ത്യ​​​ക്കാ​​​ർ ഇ​​​ത്ത​​​വ​​​ണ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ പ​​​ദ​​​വി​​​ക​​​ളി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ക്കു​​​ന്നു. അ​​​രി​​​സോ​​​ണ മു​​​ത​​​ൽ ടെ​​​ക്സ​​​സ് വ​​​രെ​​​യും ഒ​​​ഹാ​​​യോ, മി​​​ഷി​​​ഗ​​​ൺ തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​യി നി​​​ര​​​വ​​​ധി പേ​​​ർ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ട്. വ​​​രും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഇ​​​വ​​​രു​​​ടെ സം​​​ഖ്യ വ​​​ർ​​​ധി​​​ക്ക​​​ട്ടെ​​​യെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗം രാ​​​ജാ കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. യു​​​എ​​​സ് രാഷ്‌ട്രീയത്തി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രു​​​ടെ വ​​​ള​​​ർ​​​ച്ച അ​​​വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ മു​​​ൻ യു​​​എ​​​സ് സ്ഥാ​​​ന​​​പ​​​തി റി​​​ച്ച് വ​​​ർ​​​മ പ​​​റ​​​ഞ്ഞു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...