താജിക് ജയിലിൽ കലാപം, 22 മരണം
Friday, November 9, 2018 12:18 AM IST
ദുഷാൻബി: താജിക്കിസ്ഥാനിലെ ഖുജാൻഡ് നഗരത്തിലെ ജയിലിലുണ്ടായ കലാപത്തിൽ 20 തടവുകാരും രണ്ടു ഗാർഡുകളും കൊല്ലപ്പെട്ടു.
ആറു തടവുകാർക്കു പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ദുഷൻബിയിൽനിന്ന് 300 കിലോമീറ്റർ അകലെയാണ് ഖുജാൻഡ് നഗരം. ഇവിടത്തെ ജയിലിൽ ഇതിനുമുന്പും ലഹള നടന്നിട്ടുണ്ട്.