കലിഫോർണിയ കാട്ടുതീ: മരണം 25
Monday, November 12, 2018 12:46 AM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ വിവിധയിടങ്ങളിൽ പ​​​ട​​​രു​​​ന്ന കാ​​​ട്ടു​​​തീ​​​യിൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 25 ആ​​​യി ഉ​​​യ​​​ർ​​​ന്നു. ഒ​​​ഴി​​​ഞ്ഞു​​​പോ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം മൂ​​​ന്നു ല​​​ക്ഷ​​​ത്തി​​​നു മു​​​ക​​​ളി​​​ലാ​​​യി.
ശ​​​നി​​​യാ​​​ഴ്ച കാ​​​ലാ​​​വ​​​സ്ഥ മെ​​​ച്ച​​​പ്പെ​​​ട്ട​​​തി​​​നാ​​​ൽ കാ​​​ട്ടുതീ പ​​​ട​​​രു​​​ന്ന വേ​​​ഗ​​​ത്തി​​​നു കു​​​റ​​​വു​​​ണ്ടാ​​​യി. ഇ​​​ത് താ​​​ത്കാ​​​ലി​​​കം മാ​​​ത്ര​​​മാ​​​ണെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ​​​ നി​​​രീ​​​ക്ഷ​​​ക​​​ർ അ​​​റി​​​യി​​​ച്ചു. മൂ​​​ന്നിടങ്ങളിലാണ് കാട്ടുതീ പ​​​ട​​​രു​​​ന്ന​​​ത്- സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വ​​​ട​​​ക്ക് കാ​​​ന്പ് ഫ​​​യ​​​ർ. തെ​​​ക്ക് വൂ​​​ൾ​​​സ്‌​​​ലി ഫ​​​യ​​​റും ഹി​​​ൽ ഫ​​​യ​​​റും.

കാ​​​ന്പ് ഫ​​​യ​​​റാ​​​ണ് കൂ​​​ടു​​​ത​​​ൽ നാ​​​ശം വി​​​ത​​​യ്ക്കു​​​ന്ന​​​ത്. പാ​​​ര​​​ഡൈ​​​സ് ന​​​ഗ​​​ര​​​ത്തെ വി​​​ഴു​​​ങ്ങി​​​യ ഈ ​​​കാ​​​ട്ടു​​​തീ​​​യി​​​ൽ 23 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. കാ​​​റി​​​നു​​​ള്ളി​​​ലും വീ​​​ടു​​​ക​​​ൾ​​​ക്കുള്ളിലും പു​​​റ​​​ത്തുമാ​​​യാണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ‌ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. 7000 കെ​​​ട്ടി​​​ട​​​ങ്ങ​​​ളെ തീ ​​​വി​​​ഴു​​​ങ്ങി. പാ​​​ര​​​ഡൈ​​​സ് ന​​​ഗ​​​ര​​​ത്തി​​​ലെ 90 ശ​​​ത​​​മാ​​​നം ഭ​​​വ​​​ന​​​ങ്ങ​​​ളും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.


തെ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ പ​​​ട​​​രു​​​ന്ന വൂ​​​ൾ​​​സ്‌​​​ലി ഫ​​​യ​​​റും ഹി​​​ൽ ഫ​​​യ​​​റും മാ​​​ലി​​​ബൂ ന​​​ഗ​​​ര​​​ത്തി​​​ൽ വ​​​ലി​​​യ നാ​​​ശ​​​മു​​​ണ്ടാ​​​ക്കി. മാ​​​ലി​​​ബൂ​​​വി​​​ൽ കാ​​​റി​​​നു​​​ള്ളി​​​ൽ ക​​​രി​​​ഞ്ഞ നി​​​ല​​​യി​​​ൽ ര​​​ണ്ടു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി. അ​​​തേ​​​സ​​​മ​​​യം ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ക്രി​​​മി​​​ന​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​വും ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ശ​​​നി​​​യാ​​​ഴ്ച​​​ത്തെ ക​​​ണ​​​ക്കു​​​വ​​​ച്ച് കാ​​​ന്പ് ഫ​​​യ​​​ർ 1,05,000 ഏ​​​ക്ക​​​ൽ ഭൂ​​​മി​​​യി​​​ൽ നാ​​​ശം വി​​​ത​​​ച്ചു. വൂ​​​ൾ​​​സ്‌​​​ലി ഫ​​​യ​​​ർ 70,000ഉം ​​​ഹി​​​ൽ ഫ​​​യ​​​ർ 4,500ഉം ​​​ഏ​​​ക്ക​​​ർ വി​​​ഴു​​​ങ്ങി.

ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​പ​​​യോ​​​ഗി​​​ച്ച് അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ൽ കാ​​​ന്പ് ഫ​​​യ​​​റി​​​ന്‍റെ 20 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് കെ​​​ടു​​​ത്താ​​​നാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.