കലിഫോർണിയ കാട്ടുതീ: മരണം 31, കാണാതായവർ 225
Tuesday, November 13, 2018 12:18 AM IST
ലോ​​സ് ആ​​ഞ്ച​​ല​​സ്:ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 31 ആ​​​യി. വ​​​ട​​​ക്ക​​​ൻ ക​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​ൽ 29 പേ​​രും ദ​​​ക്ഷി​​​ണ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ല്ര​​ണ്ടു പേ​​രും മ​​രി​​ച്ചു. വ​​ട​​ക്ക​​ൻ ക​​ലി​​ഫോ​​ർ​​ണി​​യ​​യി​​ൽ 225 പേ​​രെ കാ​​ണാ​​താ​​യി​​ട്ടു​​ണ്ട്.

ഇ​​വ​​രി​​ൽ മി​​ക്ക​​വ​​രും സു​​ര​​ക്ഷി​​ത​​രാ​​ണെ​​ന്നു ക​​രു​​തു​​ന്ന​​താ​​യി ബു​​ട്ട് കൗ​​ണ്ടി ഷ​​രീ​​ഫ് പ​​റ​​ഞ്ഞു. വ​​ട​​ക്ക​​ൻ ക​​ലി​​ഫോ​​ർ​​ണി​​യ​​യി​​ലെ പാ​​ര​​ഡൈ​​സ് ന​​ഗ​​രം ക​​ത്തി​​യ​​മ​​ർ​​ന്നു. ഹോളിവുഡിലെ ഏതാനും പ്രമുഖർക്കും വീട് വിട്ടുപോകേണ്ടിവന്നു. ക​​​ലി​​​ഫോ​​​ർ​​​ണി​​​യ വ​​​ലി​​​യ ദു​​​ര​​​ന്ത​​​മാ​​​ണ് നേ​​​രി​​​ടു​​​ന്ന​​​തെ​​​ന്നും ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും ക​​​ലി​​​ഫോ​​​ർ​​​ണി​​​യ ഗ​​​വ​​​ർ​​​ണ​​​ർ ജെ​​​റി ബ്രൗ​​​ൺ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.