ഫ്രഞ്ചുകാരുടെ പ്രതിഷേധത്തിനിടെ ഒരു മരണം
Sunday, November 18, 2018 1:07 AM IST
പാ​​​രീ​​​സ്: ഇ​​​ന്ധ​​​ന​​​നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ച്ച പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ണി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ ഫ്രാ​​​ൻ​​​സി​​​ലു​​​ട​​​നീ​​​ളം ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ ഒ​​​രു സ്ത്രീ ​​​മ​​​രി​​​ച്ചു.

തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ഫ്രാ​​​ൻ​​​സി​​​ലെ സാ​​​വോ​​​യ് മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​ടെ റോ​​​ഡ് ഉ​​​പ​​​രോ​​​ധ​​​ത്തി​​​ലേ​​​ക്കു കാ​​​ർ ഇ​​​ടി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഫോ​​​സി​​​ൽ ഇ​​​ന്ധ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​പഭോ​​​ഗം കു​​​റ​​​യ്ക്കാ​​​ൻ​​​കൂ​​​ടി ല​​​ക്ഷ്യ​​​മി​​​ട്ടാ​​ണു മ​​​ക്രോ​​​ൺ നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.


ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ റോ​​​ഡു​​​ക​​​ളും ടോ​​​ൾ ബൂ​​​ത്തു​​​ക​​​ളും ഉ​​​പ​​​രോ​​​ധി​​​ച്ചു ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ 1,20,000 പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ഫ്ലൂ​​​റ​​​സെ​​​ന്‍റ് മ​​​ഞ്ഞ നി​​​റ​​​ത്തി​​​ലു​​​ള്ള ജാ​​​ക്ക​​​റ്റ് ധ​​​രി​​​ച്ചു പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ‘യെ​​​ല്ലോ വെ​​​സ്റ്റ്’ പ്ര​​​തി​​​ഷേ​​​ധം എ​​ന്നും ഇ​​തു വി​​ളി​​ക്ക​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.