ഏറ്റവും നല്ല സെർച്ച് എൻജിൻ ഗൂഗിൾ: ടിം കുക്ക്
ഏറ്റവും നല്ല  സെർച്ച് എൻജിൻ ഗൂഗിൾ: ടിം കുക്ക്
Tuesday, November 20, 2018 12:51 AM IST
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ഐ​ഒ​എ​സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഗൂ​ഗി​ൾ സെ​ർ​ച്ച് എ​ൻ​ജി​ൻ ഏ​റ്റ​വും യോ​ജി​ച്ച​തെ​ന്ന് സി​ഇ​ഒ ടിം ​കു​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം എ​ച്ച്ബി​ഒ ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ആ​പ്പി​ളി​ന്‍റെ സ്വ​ന്തം വെ​ബ് ബ്രൗസ​റാ​യ സ​ഫാ​രി​യി​ൽ ഗൂ​ഗി​ൾ സെ​ർ​ച്ച് ഡി​ഫോ​ൾ​ട്ട് ആ​യി സെ​റ്റ് ചെ​യ്യു​ന്ന​തി​നാ​യു​ള്ള ബി​ല്യ​ൺ ഡോ​ള​ർ ഇ​ട​പാ​ടി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നി​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം ഗൂ​ഗി​ളി​നെ പു​ക​ഴ്ത്തി​പ്പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.