യുഎസുമായി ചർച്ച നടത്തിയെന്ന് താലിബാൻ
Tuesday, November 20, 2018 12:51 AM IST
കാ​​ബൂ​​ൾ: അ​​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ സ​​മാ​​ധാ​​നം സ്ഥാ​​പി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യി താ​​​ലി​​​ബാ​​​ൻ. ഖ​​​ത്ത​​​റി​​​ൽ ഈ ​​​മാ​​​സം 14,15,16 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും സ​​​മാ​​​ധാ​​​ന ക​​​രാ​​​റു​​​ക​​​ളൊ​​​ന്നു​​​മു​​​ണ്ടാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും താ​​ലി​​ബാ​​ൻ വ​​ക്താ​​വ് പ​​റ​​ഞ്ഞു.

ഏ​​​പ്രി​​​ൽ 20 ന് ​​​ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന അ​​​ഫ്ഗാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പ് പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് രാ​​​ജ്യ​​​ത്ത് സ​​​മാ​​​ധാ​​​നം സ്ഥാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്ന് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​നി​​​ധി സ​​​ൽ​​​മി ഖ​​ലി​​​ൽ​​​സാ​​​ദ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. താ​​​ലി​​​ബാ​​​ൻ- അ​​​ഫ്ഗാ​​​ൻ സം​​​ഘ​​​ർ​​​ഷം കൂ​​​ടു​​​ത​​​ൽ രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​മേ​​​രി​​​ക്ക ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും അ​​​നു​​​ന​​​യി​​​പ്പി​​​ച്ച് പ​​​രി​​​ഹാ​​​രം കാ​​​ണാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യ​​​ത്. 2015 മു​​​ത​​​ലു​​​ള്ള അ​​​ഫ്ഗാ​​​ൻ- താ​​​ലി​​​ബാ​​​ൻ പോ​​​രാ​​​ട്ട​​​ങ്ങ​​​ളി​​​ൽ 30000 അ​​​ഫ്ഗാ​​​ൻ സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി അ​​​ഫ്ഗാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഷ്റ​​​ഫ് ഗാ​​​നി അ​​​ടു​​​ത്തി​​​ടെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ സ​​​മാ​​​ധാ​​​നം സ്ഥാ​​​പി​​​ക്കാ​​​ൻ റ​​​ഷ്യ​​​യും ശ്ര​​​മ​​​ങ്ങ​​​ളാ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.