‌മാർപാപ്പയുമായി അബ്ബാസ് കൂടിക്കാഴ്ച നടത്തി
‌മാർപാപ്പയുമായി അബ്ബാസ് കൂടിക്കാഴ്ച നടത്തി
Tuesday, December 4, 2018 12:53 AM IST
വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: പ​​​ല​​​സ്തീ​​​ൻ നേ​​​താ​​​വ് മ​​​ഹ​​​മൂ​​​ദ് അ​​​ബ്ബാ​​​സ് ഇ​​​ന്ന​​​ലെ വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.​​​പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ സ​​​മാ​​​ധാ​​​ന പ്ര​​​ക്രി​​​യ പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും ദ്വി​​​രാ​​​ഷ്‌ട്ര പ​​​രി​​​ഹാ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചും 20 മി​​​നി​​​റ്റ് ദീ​​​ർ​​​ഘി​​​ച്ച കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഇ​​​രു​​​വ​​​രും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി.

ക്രൈ​​​സ്ത​​​വ​​​രു​​​ടെ​​​യും മു​​​സ്‌​​​ലിം​​​ക​​​ളു​​​ടെ​​​യും യ​​​ഹൂ​​​ദ​​​രു​​​ടെ​​​യും പു​​​ണ്യ​​​ഭൂ​​​മി എ​​​ന്ന ജ​​​റു​​​സ​​​ല​​​മി​​​ന്‍റെ പ​​​ദ​​​വി തു​​​ട​​​ര​​​ണ​​​മെ​​​ന്നു വ​​​ത്തി​​​ക്കാ​​​ൻ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചു. യു​​​എ​​​സ് എം​​​ബ​​​സി ടെ​​​ൽ​​​ അ​​​വീ​​​വി​​​ൽ​​​നി​​​ന്ന് ജ​​​റു​​​സ​​​ല​​​മി​​​ലേ​​​ക്കു മാ​​​റ്റി​​​യ ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്കു​​​ശേ​​​ഷം അ​​​ബ്ബാ​​​സ് വ​​​ത്തി​​​ക്കാ​​​നി​​​ൽ ന​​​ട​​​ത്തു​​​ന്ന പ്ര​​​ഥ​​​മ സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.