സിരിസേനയെ ‌ഹിറ്റ്‌ലറോട് ഉപമിച്ച് വിക്രമസിംഗെ
സിരിസേനയെ ‌ഹിറ്റ്‌ലറോട് ഉപമിച്ച് വിക്രമസിംഗെ
Wednesday, December 5, 2018 12:31 AM IST
കൊ​​ളം​​ബോ: ഭ​​ര​​ണ​​ഘ​​ട​​ന​​യെ നോ​​ക്കു​​കു​​ത്തി​​യാ​​ക്കി നി​​ർ​​ത്തി​​യ ഹി​​റ്റ്‌ലറെ​​പ്പോ​​ലെ പെ​​രു​​മാ​​റ​​രു​​തെ​​ന്നു ശ്രീ​​ല​​ങ്ക​​ൻ പ്ര​​സി​​ഡ​​ന്‍റി​​നോ​​ടു പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട പ്ര​​ധാ​​ന​​മ​​ന്ത്രി റ​​നി​​ൽ വി​​ക്ര​​മ​​സിം​​ഗെ. അ​​ത് ഒ​​രി​​ക്ക​​ലും അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഔ​​ദ്യോ​​ഗി​​ക​​വ​​സ​​തി വി​​ട്ടൊ​​ഴി​​യാ​​ൻ വി​​സ​​മ്മ​​തി​​ച്ച വി​​ക്ര​​മ​​സിം​​ഗെ പ​​റ​​ഞ്ഞു.

പാ​​ർ​​ല​​മെ​​ന്‍റി​​ൽ ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള ത​​ന്നെ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​ക്കി​​യേ മ​​തി​​യാ​​വൂ എ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഭ​​ര​​ണ​​ഘ​​ട​​ന​​യെ സം​​ര​​ക്ഷി​​ക്കാ​​മെ​​ന്ന് ഞ​​ങ്ങ​​ളെ​​ല്ലാ​​വ​​രും പ്ര​​തി​​ജ്ഞ​​യെ​​ടു​​ത്തി​​ട്ടു​​ണ്ട്. നി​​യ​​മാ​​നു​​സൃ​​ത സ​​ർ​​ക്കാ​​രി​​നു​​ മാ​​ത്ര​​മേ മൂ​​ന്നി​​ൽ ര​​ണ്ടു ഭൂ​​രി​​പ​​ക്ഷ​​ത്തോ​​ടെ പ്ര​​മേ​​യം പാ​​സാ​​ക്കി നാ​​ല​​ര​​വ​​ർ​​ഷ കാ​​ലാ​​വ​​ധി​​ക്കു മു​​ന്പ് തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ത്താ​​നാ​​വൂ. ഭൂ​​രി​​പ​​ക്ഷം പേ​​രും അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടാ​​ൽ തെരഞ്ഞെടുപ്പിനു സ​​മ്മ​​ത​​മാ​​ണെ​​ന്ന് വി​​ക്ര​​മ​​സിം​​ഗെ പറഞ്ഞു.


രാ​​ജ​​പ​​ക്സെ അ​​പ്പീ​​ൽ ന​​ൽ​​കി

രാ​​ജ​​പ​​ക്സെ​​യ്ക്കും മ​​ന്ത്രി​​മാ​​ർ​​ക്കും അ​​ധി​​കാ​​ര​​ത്തി​​ൽ തു​​ട​​രു​​ന്ന​​തി​​നു വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി കോ​​ർ​​ട്ട് ഓ​​ഫ് അ​​പ്പീ​​ൽ പു​​റ​​പ്പെ​​ടു​​വി​​ച്ച ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വി​​നെ​​തി​​രേ രാ​​ജ​​പ​​ക്സെ സു​​പ്രീം​​കോ​​ട​​തി​​യി​​ൽ അ​​പ്പീ​​ൽ ഫ​​യ​​ൽ ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.