മിസൈൽ ഉടന്പടി : യുഎസിന്‍റെ അന്ത്യശാസനം തള്ളി റഷ്യ
മിസൈൽ ഉടന്പടി : യുഎസിന്‍റെ അന്ത്യശാസനം തള്ളി റഷ്യ
Thursday, December 6, 2018 12:50 AM IST
മോ​​​സ്കോ: ആ​​​യു​​​ധ​​​നി​​​യ​​​ന്ത്ര​​​ണ ഉ​​​ട​​​ന്പ​​​ടി​​​യി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റി നി​​​രോ​​​ധി​​​ത മി​​​സൈ​​​ലു​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക മു​​​തി​​​ർ​​​ന്നാ​​​ൽ റ​​​ഷ്യ​​​യും അ​​​ത്ത​​​രം മി​​​സൈ​​​ലു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ. ഇ​​​രു​​​ രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ 1987ൽ ​​​ഒ​​​പ്പു​​​വ​​​ച്ച മ​​​ധ്യ​​​ദൂ​​​ര ആ​​​ണ​​​വ​​​ശ​​​ക്തി(​​​ഐ​​​എ​​​ൻ​​​എ​​​ഫ്) ഉ​​​ട​​​ന്പ​​​ടി റ​​​ഷ്യ ലം​​​ഘി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ച യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ര​​​ണ്ടു മാ​​​സ​​​ത്തി​​​ന​​​കം നി​​​ല​​​പാ​​​ടു വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​ന്ത്യ​​​ശാ​​​സ​​​നം ന​​​ൽ​​​കി. റ​​​ഷ്യ​​​യു​​​ടെ മ​​​റു​​​പ​​​ടി തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ങ്കി​​​ൽ ഉ​​​ട​​​ന്പ​​​ടി​​​യി​​​ൽ​​​നി​​​ന്ന് പി​​​ന്മാ​​​റു​​​മെ​​​ന്നും പോം​​​പി​​​യോ പ​​​റ​​​ഞ്ഞു.

ഉ​​​ട​​​ന്പ​​​ടി​​​യി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റാ​​​ൻ കാ​​​ര​​​ണം ക​​​ണ്ടെ​​​ത്താ​​​നാ​​​ണ് റ​​​ഷ്യ​​​ക്കു നേ​​​രേ ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി യു​​​എ​​​സ് ഇ​​​റ​​​ങ്ങി​​​ത്തി​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ടി​​​വി പ്ര​​​സം​​​ഗ​​​ത്തി​​​ൽ പു​​​ടി​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു. പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളും നി​​​രോ​​​ധി​​​ത മി​​​സൈ​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും റ​​​ഷ്യ ഉ​​​ട​​​ന്പ​​​ടി​​​യി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ൽ അ​​​മേ​​​രി​​​ക്ക ഇ​​​ത്ത​​​രം ആ​​​യു​​​ധ​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു. ഇ​​​തി​​​നു​​​ള്ള മ​​​റു​​​പ​​​ടി ല​​​ളി​​​ത​​​മാ​​​ണ്. അ​​​മേ​​​രി​​​ക്ക മി​​​സൈ​​​ൽ നി​​​ർ​​​മി​​​ച്ചാ​​​ൽ ഞ​​​ങ്ങ​​​ളും മ​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കി​​​ല്ല- പു​​​ടി​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.


റ​​​ഷ്യ അ​​​ടു​​​ത്ത​​​യി​​​ടെ വി​​​ക​​​സി​​​പ്പി​​​ച്ച എ​​​സ്എ​​​സ് സി-8 ​​​ക്രൂ​​​സ് മി​​​സൈ​​​ൽ സം​​​ബ​​​ന്ധി​​​ച്ചു കി​​​ട്ടി​​​യ തെ​​​ളി​​​വു​​​ക​​​ൾ നാ​​​റ്റോ യോ​​​ഗ​​​ത്തി​​​ൽ പോം​​​പി​​​യോ പ​​​ങ്കു​​​വ​​​ച്ചു. യൂ​​​റോ​​​പ്പി​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലാ​​​തെ ആ​​​ണ​​​വാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ റ​​​ഷ്യ​​​യെ പ്രാ​​​പ്ത​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​മി​​​സൈ​​​ൽ സം​​​വി​​​ധാ​​​ന​​​മെ​​​ന്നു പോം​​​പി​​​യോ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.