സൈനിക വിമാനങ്ങൾ കൂട്ടിയിടിച്ച് യുഎസ് സൈനികൻ മരിച്ചു
Friday, December 7, 2018 12:43 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: ജ​​​​പ്പാ​​​​നി​​​​ൽ യു​​​​എ​​​​സ് സൈ​​​​നി​​​​ക വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് ഒ​​​​രു നാ​​​​വി​​​​ക​​​​ൻ മ​​​​രി​​​​ച്ചു. ഹി​​​​രോ​​​​ഷി​​​​മ​​​​യ്ക്കു സ​​​​മീ​​​​പം തീ​​​​ര​​​​ത്ത് മൂ​​​​ന്നാം സ​​​​മു​​​​ദ്ര പ​​​​ര്യ​​​​വേ​​​​ക്ഷ​​​​ണ​​​​സേ​​​​ന​​​​യു​​​​ടെ കെ​​​​സി-130 ഹെ​​​​ർ​​​​ക്കു​​​​ലീ​​​​സ്, എ​​​​ഫ്/​​​​എ- 18 ഹോ​​​​ർ​​​​നെ​​​​റ്റ് വി​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച​​​​ത്. അ​​​​പക​​​​ട​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ ര​​​​ണ്ടു പേ​​​രെ ര​​​​ക്ഷി​​​​ച്ചെ​​​​ന്നും ഒ​​​​രാ​​​​ൾ മ​​​​രി​​​​ച്ചെ​​​​ന്നും യു​​​​എ​​​​സ് നാ​​​​വി​​​​ക​​​​സേ​​​​ന അ​​​​റി​​​​യി​​​​ച്ചു. അ​​​​ഞ്ചു നാ​​​​വി​​​​ക​​​​രെ കാ​​​​ണാ​​​​താ​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​വ​​​​ർ​​​​ക്കാ​​​യി ഏ​​​​ഴാം ക​​​​പ്പ​​​​ൽ​​​​പ്പ​​​​ട​​​​യും യു​​​​എ​​​​സ് നാ​​​​വി​​​​ക​​​​സേ​​​​നാ വി​​​​മാ​​​​ന​​​​ങ്ങ​​​​ളും ജാ​​പ്പ​​​​നീ​​​​സ് നാ​​​​വി​​​​ക​​​​സേ​​​​ന​​​​യും തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ സേ​​​​ന​​​​യും തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.