ഇറ്റാലിയൻ നിശാക്ലബ്ബിൽ കുരുമുളകു പ്രയോഗം; തിക്കിലും തിരക്കിലും ആറു മരണം
Sunday, December 9, 2018 12:56 AM IST
റോം: ​​​സെ​​​ൻ​​​ട്ര​​​ൽ ഇ​​​റ്റ​​​ലി​​​യി​​​ലെ നി​​​ശാ​​​ക്ല​​​ബ്ബിലു​​​ണ്ടാ​​​യ തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലും ആ​​​റു മ​​​ര​​​ണം.
അ​​​ൻ​​​കോ​​​ണ​​​യ്ക്കു സ​​​മീ​​​പം കൊ​​​റി​​​നാ​​​ൾ​​​ഡോ പ​​​ട്ട​​​ണത്തി​​​ലെ ലാ​​​ന്‍റേ​​​ൺ അ​​​സൂ​​​റാ ക്ല​​​ബ്ബിൽ ശ​​​നി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി റാ​​​പ് സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം.

ആ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ പ​​​രി​​​പാ​​​ടി കാ​​​ണാ​​​നാ​​​യി ക്ല​​​ബ്ബിലു​​​ണ്ടാ​​​യി​​​രു​​​ന്നു. കു​​​രു​​​മു​​​ള​​ക് സ്പ്രേ ​​​പ്ര​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ടു​​​വെ​​​ന്ന സം​​​ശ​​​യ​​​ത്തി​​​ൽ ആ​​​ളു​​​ക​​​ൾ പു​​​റ​​​ത്തേ​​​ക്കോ​​​ടാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തു വ​​​ൻ ദു​​​ര​​​ന്ത​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ചു. ക്ല​​​ബ്ബി​​​ന​​​ക​​​ത്തു​​​ത​​​ന്നെ തു​​​ട​​​ർ​​​ന്ന​​​വ​​​ർ ര​​​ക്ഷ​​​പ്പെ​​​ട്ടു.

തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലും നൂ​​​റോ​​​ളം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. 14 പേ​​​രു​​​ടെ സ്ഥി​​​തി ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

പ​​​തി​​​നെ​​​ട്ടു വ​​​യ​​​സി​​​നു താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള മൂ​​​ന്നു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളും ര​​​ണ്ട് ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളും മ​​​ക​​​ൾ​​​ക്കൊ​​​പ്പം പ​​​രി​​​പാ​​​ടി​​​ക്കെ​​​ത്തി​​​യ അ​​​മ്മ​​​യു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്.

ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​​ച്ചു.
ജൂ​​​ണി​​​ൽ ടൂ​​​റി​​​നി​​​ൽ ന​​​ട​​​ന്ന ചാ​​​ന്പ്യ​​​ൻ​​​സ് ലീ​​​ഗ് ഫു​​​ട്ബോ​​​ൾ ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ത്തി​​​നി​​​ടെ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ പ​​​ട​​​ക്കം പൊ​​​ട്ടി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലും 1,500 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.