മെസിയുടെ ആരാധകന്‍റെ കുടുംബം പലായനം ചെയ്തു
മെസിയുടെ ആരാധകന്‍റെ കുടുംബം പലായനം ചെയ്തു
Monday, December 10, 2018 12:54 AM IST
കാ​​​ബൂ​​​ൾ: അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ഫു​​​ട്ബോ​​​ള​​​ർ ല​​​യ​​​ണ​​​ൽ മെ​​​സി​​​യു​​​ടെ ആ​​​രാ​​​ധ​​​ക​​​നെ​​​ന്ന നി​​​ല​​​യി​​​ൽ ലോ​​​ക​​​ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ച്ച അ​​​ഫ്ഗാ​​​ൻ ബാ​​​ല​​​ൻ മു​​​ർ​​​ത്താ​​​സ അ​​​ഹ​​​മ്മ​​​ദി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തെ താ​​​ലി​​​ബാ​​​ൻ ആ​​​ക്ര​​​മി​​​ച്ചു. ഗ​​​സ്നി​​​യി​​​ലെ ജാ​​​ഗോ​​​രി​​​യി​​​ൽ​​​നി​​​ന്നു ജീ​​​വ​​​നും​​​കൊ​​​ണ്ടോ​​​ടി​​​യ കു​​​ടും​​​ബം ഇ​​​പ്പോ​​​ൾ കാ​​​ബൂ​​​ളി​​​ലാ​​​ണു​​​ള്ള​​​ത്.

ന്യൂ​​​ന​​​പ​​​ക്ഷ​​​മാ​​​യ ഹ​​​സാ​​​ര വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണി​​​വ​​​ർ. സ​​​ഹോ​​​ദ​​​ര​​​ൻ പ്ലാ​​​സ്റ്റി​​​ക് ബാ​​​ഗുകൊ​​​ണ്ട് ഉ​​​ണ്ടാ​​​ക്കി​​​ക്കൊ​​​ടു​​​ത്ത മെ​​​സി​​​യു​​​ടെ ജ​​​ഴ്സി​​​യ​​​ണി​​​ഞ്ഞു നി​​​ൽ​​​ക്കു​​​ന്ന മു​​​ർ​​​ത്താ​​​സ​​​യു​​​ടെ ചി​​​ത്രം ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പു പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. അ​​​ന്ന് അ​​​ഞ്ച് വ​​​യ​​​സാ​​​ണ് ബാ​​​ല​​​ന്‍റെ പ്രാ​​​യം. ചി​​​ത്രം ലോ​​​ക​​​ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ച്ചു. തു​​​ട​​​ർ​​​ന്ന് മെ​​​സി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ള്ള അ​​​വ​​​സ​​​രം മു​​​ർ​​​ത്താ​​​സ​​​യ്ക്കു ല​​​ഭി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം മു​​​ർ​​​ത്താ​​​സ​​​യു​​​ടെ പ്ര​​​ശ​​​സ്തി കു​​​ടും​​​ബ​​​ത്തി​​​നു പ​​​ല​​​വി​​​ധ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കി.


ഗ​​​സ്നി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ത്ത താ​​​ലി​​​ബാ​​​ൻ മു​​​ർ​​​ത്താ​​​സ​​​യു​​​ടെ ഗ്രാ​​​മ​​​വും ആ​​​ക്ര​​​മി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കു​​​ടും​​​ബ​​​ത്തി​​​ന് നാ​​​ടു​​​വി​​​ടേ​​​ണ്ടി​​​വ​​​ന്നു. സ്കൂ​​​ളി​​​ൽ പോ​​​ക​​​ണ​​​മെ​​​ന്നും മെ​​​സി​​​യെ​​​പ്പോ​​​ലെ ഫു​​​ട്ബോ​​​ൾ ക​​​ളി​​​ക്കാ​​​ര​​​നാ​​​ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് മു​​​ർ​​​ത്താ​​​സ​​​യു​​​ടെ ആ​​​ഗ്ര​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.