പാക്കിസ്ഥാനു ചില്ലിക്കാശു കൊടുക്കരുത്: ഹേലി
Tuesday, December 11, 2018 1:15 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​​ഡി​​​സി: ഭീ​​​ക​​​ര​​​ർ​​​ക്ക് അ​​​ഭ‍യം ന​​​ൽ​​​കു​​​ന്ന​​​തു തു​​​ട​​​രു​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ന് ഒ​​​രു ഡോ​​​ള​​​ർ പോ​​​ലും സ​​​ഹാ​​​യം ന​​​ൽ​​​ക​​​രു​​​തെ​​​ന്നു യു​​​എ​​​ന്നി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സ്ഥാ​​​ന​​​പ​​​തി​​​യും ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യു​​​മാ​​​യി നി​​​ക്കി​​​ഹേ​​​ലി.

അ​​​മേ​​​രി​​​ക്ക​​​യ്ക്ക് ഉ​​​പ​​​ദ്ര​​​വം വ​​​രു​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്ന് ദി ​​​അ​​​റ്റ്‌ലാന്‍റി​​​ക്കി​​​ന് അ​​​നു​​​വ​​​ദി​​​ച്ച അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ അ​​​വ​​​ർ പ​​​റ​​​ഞ്ഞു. പാ​​​ക്കി​​​സ്ഥാ​​​ൻ ഇ​​​തി​​​ന് ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്. നൂ​​​റു​​​കോ​​​ടി ഡോ​​​ള​​​ർ ന​​​ൽ​​​കി​​​യാ​​​ലും അ​​​വ​​​ർ ഭീ​​​ക​​​ര​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തു തു​​​ട​​​രും. ഈ ​​​ഭീ​​​ക​​​ര​​​ർ അ​​​മേ​​​രി​​​ക്ക​​​ക്കാ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ്. ഭീ​​​ക​​​ര​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ന​​​യം തി​​​രു​​​ത്താ​​​ൻ ത​​​യാ​​​റാ​​​വാ​​​ത്ത​​​പ​​​ക്ഷം അ​​​വ​​​ർ​​​ക്ക് ഒ​​​രു ഡോ​​​ള​​​റി​​​ന്‍റെ സ​​​ഹാ​​​യം പോ​​​ലും ന​​​ൽ​​​ക​​​രു​​​തെ​​​ന്നു ഹേ​​​ലി പ​​​റ​​​ഞ്ഞു. ഈ ​​​വ​​​ർ​​​ഷാ​​​വ​​​സാ​​​ന​​​ത്തോ​​​ടെ സ്ഥാ​​​ന​​​പ​​​തി​​​പ​​​ദ​​​വി ഹേ​​​ലി രാ​​​ജി​​​വ​​​യ്ക്കും. സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റ് വ​​​ക്താ​​വ് ഹെ​​​ത​​​ർ ന്യൂ​​​വേ​​​ർ​​​ട്ടി​​​നെ​​​യാ​​​ണു പ​​​ക​​​രം ട്രം​​​പ് നോ​​​മി​​​നേ​​​റ്റു ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.