ശ്വാസം കിട്ടുന്നില്ല, ഖഷോഗിയുടെ അവസാനവാക്കുകൾ പുറത്തുവിട്ട് സിഎൻഎൻ
Tuesday, December 11, 2018 1:15 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​ഡി​​സി :എ​​​നി​​​ക്ക് ശ്വ​​​സി​​​ക്കാ​​​നാ​​​വു​​​ന്നി​​​ല്ല- ഈ​​​സ്റ്റാം​​​ബൂ​​​ളി​​​ലെ സൗ​​​ദി കോ​​​ൺ​​​സു​​​ലേ​​​റ്റി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ജ​​​മാ​​​ൽ ഖ​​​ഷോ​​​ഗി​​​യു​​​ടെ അ​​​വ​​​സാ​​​ന വാ​​​ക്കു​​​ക​​​ൾ ഇ​​​താ​​​യി​​​രു​​​ന്നു​​​വെ​​​ന്നു സി​​​എ​​​ൻ​​​എ​​​ൻ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു. അ​​​റ​​​ബി​​​യി​​​ലു​​​ള്ള ഓ​​​ഡി​​​യോ ടേ​​​പ്പ് തു​​​ർ​​​ക്കി അ​​​ധി​​​കൃ​​​ത​​​രി​​​ൽ​​​നി​​​ന്നാ​​​ണ് സി​​​എ​​​ൻ​​​എ​​​ന്നി​​​നു കി​​​ട്ടി​​​യ​​​ത്.

മൂ​​​ന്നു ത​​​വ​​​ണ ഖ​​​ഷോ​​​ഗി ഇ​​​പ്ര​​​കാ​​​രം പ​​​റ​​​യു​​​ന്ന​​​തു കേ​​​ൾ​​​ക്കാം. പി​​​ന്നീ​​​ട് അ​​​ല​​​റി​​​ക്ക​​​ര​​​യു​​​ന്ന​​​തി​​​ന്‍റെ​​​യും വെ​​​ട്ടി​​​മു​​​റി​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും മ​​​റ്റും ശ​​​ബ്ദ​​​മാ​​​ണു ടേ​​​പ്പി​​​ലു​​​ള്ള​​​ത്. ഖ​​​ഷോ​​​ഗി​​​യെ വ​​​ധി​​​ച്ച​​​ത് മു​​​ൻ​​​കൂ​​​ട്ടി തീ​​​രു​​​മാ​​​നി​​​ച്ചു​​​റ​​​പ്പി​​​ച്ച പ്ര​​​കാ​​​ര​​​മാ​​​ണെ​​​ന്നു ടേ​​​പ്പ് തെ​​​ളി​​​യി​​​ക്കു​​​ന്നു.

കോ​​​ൺ​​​സു​​​ലേ​​​റ്റി​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വാ​​​ങ്ങാ​​​നെ​​​ത്തി​​​യ ഖ​​​ഷോ​​​ഗി​​​യെ സൗ​​​ദി​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​യ15 സം​​​ഘ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ ക​​​ഴു​​​ത്തു​​​ഞെ​​​രി​​​ച്ചു കൊ​​​ന്ന​​​ശേ​​​ഷം ശ​​​രീ​​​രം ക​​​ഷ​​​ണ​​​ങ്ങ​​​ളാ​​​യി മു​​​റി​​​ച്ചെ​​​ന്നാ​​​ണു തു​​​ർ​​​ക്കി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ. ആ​​​ദ്യ​​​മൊ​​​ക്കെ നി​​​ര​​​സി​​​ച്ച സൗ​​​ദി ഒ​​​ടു​​​വി​​​ൽ ഖ​​​ഷോ​​​ഗി കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യും ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ 11 പേ​​​രെ അ​​​റ​​​സ്റ്റു ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു. ഇ​​​വ​​​രി​​​ൽ അ​​​ഞ്ചു​​​പേ​​​ർ​​​ക്ക് വ​​​ധ​​​ശി​​​ക്ഷ ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​മെ​​​ന്നു സൗ​​​ദി പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ പ​​​റ​​​ഞ്ഞു.


ഇ​​​തി​​​നി​​​ടെ വ​​​ധ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന ര​​​ണ്ടു ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വി​​​ചാ​​​ര​​​ണ​​​യ്ക്കു വി​​​ട്ടു​​​ത​​​ര​​​ണ​​​മെ​​​ന്ന തു​​​ർ​​​ക്കി​​​യു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന സൗ​​​ദി വി​​​ദേ​​​ശ​​​മ​​​ന്ത്രി നി​​​ര​​​സി​​​ച്ചു.
സൗ​​​ദി മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ഖ​​​ഷോ​​​ഗി സൗ​​​ദി കി​​​രീ​​​ടാ​​​വ​​​കാ​​​ശി എം​​​ബി​​​എ​​​സി​​​ന്‍റെ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യി​​​രു​​​ന്നു. അ​​​റ​​​സ്റ്റ് പേ​​​ടി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു ക​​​ട​​​ന്ന അ​​​ദ്ദേ​​​ഹം അ​​​വി​​​ടെ​​​നി​​​ന്നാ​​​ണ് വി​​​വാ​​​ഹ​​​മോ​​​ച​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വാ​​​ങ്ങാ​​​നാ​​​യി തു​​​ർ​​​ക്കി​​​യി​​​ലെ സൗ​​​ദി കോ​​​ൺ​​​സു​​​ലേ​​​റ്റി​​​ലെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.