യുകെ കോടതി ഉത്തരവ്: വിജയ് മല്യയെ ഇന്ത്യക്കു കൈമാറണം
യുകെ കോടതി ഉത്തരവ്: വിജയ് മല്യയെ ഇന്ത്യക്കു കൈമാറണം
Tuesday, December 11, 2018 1:15 AM IST
ല​​​ണ്ട​​​ൻ:​ ശ​​​ത​​​കോ​​​ടി​​​ക​​​ളു​​​ടെ വാ​​​യ്പാ ത​​​ട്ടി​​​പ്പി​​​നു​​​ശേ​​​ഷം ല​​​ണ്ട​​​നി​​​ലേ​​​ക്കു മു​​​ങ്ങി​​​യ മ​​​ദ്യ​​​വ്യ​​​വ​​​സാ​​​യി വി​​​ജ​​​യ് മ​​​ല്യ​​​യെ ഇ​​​ന്ത്യ​​​ക്കു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന് യു​​​കെ കോ​​​ട​​​തി. വി​​​​ധി​​​​ക്കെ​​​​തി​​​​രേ മ​​​​ല്യ​​​​ക്ക് 14 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം മേ​​​​ൽ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​മെ​​​ന്നും ല​​​​ണ്ട​​​​നി​​​​ലെ വെ​​​​സ്റ്റ്മി​​​​ൻ​​​​സ്റ്റ​​​​ർ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ​​​ബാ​​​ങ്കു​​​ക​​​ളി​​​ൽ 9000 കോ​​​​ടി​​​ കിട്ടാ ക്കടം വരുത്തി വി​​​ജ​​​യ് മ​​​ല്യ രാ​​​ജ്യം​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബാ​​​​ങ്കു​​​​ക​​​​ളെ ക​​​​ബ​​​​ളി​​​​പ്പി​​​​ച്ചാ​​​​ണു മ​​​ല്യ വാ​​​​യ്പ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​തെ​​​​ന്നും തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കാ​​​​ൻ ആ​​​​ത്മാ​​​​ർ​​​​ഥമാ​​​​യ ശ്ര​​​​മം ന​​​​ട​​​​ത്തി​​​​യി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി നി​​​രീ​​​ക്ഷി​​​ച്ചു. കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വി​​​ചാ​​​ര​​​ണ നേ​​​രി​​​ടാ​​​ൻ മ​​​ല്യ​​​യെ ഇ​​​ന്ത്യ​​​ക്കു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നും ജ​​​ഡ്ജി എ​​​മ്മ ആ​​​ർ​​​ബ​​​ത്നോ​​​ട്ട് പ​​​റ​​​ഞ്ഞു.

വാ​​​യ്പാ തി​​​രി​​​ച്ച​​​ട​​​വു മു​​​ട​​​ങ്ങി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കേ​​​സു​​​ക​​​ൾ എ​​​ടു​​​ത്ത​​​തോ​​​ടെ 2016 മാ​​​​ർ​​​​ച്ചി​​​​ലാ​​​​ണ് മ​​​​ല്യ ഇം​​​​ഗ്ല​​​​ണ്ടി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്ന​​​​ത്. 2017 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തെ വി​​​​ട്ടു​​​​കി​​​​ട്ട​​​​ണ​​​​മെ​​​​ന്ന് കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ ഒൗ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ആ വശ്യപ്പെട്ടത്. ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​ൽ ല​​​ണ്ട​​​നി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ മ​​​ല്യ​​​ക്കു പി​​​ന്നീ​​​ട് ജാ​​​മ്യം ല​​​ഭി​​​ച്ചു. ത​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ കോ​​​ട​​​തി​​​വി​​​ധി പ​​​രി​​​ശോ​​​ധി​​​ച്ച് തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു കോ​​​ട​​​തി​​​വി​​​ധി​​​യോ​​​ട് മ​​​ല്യ പ്ര​​​തി​​​ക​​​രി​​​ച്ചു.

വാ​​​യ്പാ ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ൽ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി മ​​​ല്യ​​​യെ വി​​​ട്ടു​​​കി​​​ട്ടാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​വും പ​​​രി​​​ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.