ചൈനയിൽ പാസ്റ്ററും വിശ്വാസികളും അറസ്റ്റിൽ
Wednesday, December 12, 2018 12:32 AM IST
ബെ​​​യ്ജിം​​​ഗ്: മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത ക​​​മ്യൂ​​​ണി​​​സ്റ്റ് സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച പാ​​​സ്റ്റ​​​റെ​​​യും നൂ​​​റി​​​ല​​​ധി​​​കം വി​​​ശ്വാ​​​സി​​​ക​​​ളെ​​​യും ചൈ​​​നീ​​​സ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഏ​​​ർ​​​ളി റെ​​​യി​​​ൻ പ്രൊ​​​ട്ട​​​ൻ​​​സ്റ്റ​​​ന്‍റ് സ​​​ഭ​​​യു​​​ടെ ചെ​​​ങ്ഡു ന​​​ഗ​​​ര​​​ത്തി​​​ലെ പ​​​ള്ളി​​​യും പാ​​​സ്റ്റ​​​റു​​​ടെ വ​​​സ​​​തി​​​യും ഞാ​​​യ​​​റാ​​​ഴ്ച റെ​​​യ്ഡ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

പാ​​​സ്റ്റ​​​ർ വാം​​​ഗ് യി​​​യും ഭാ​​​ര്യ​​​യും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യി. തി​​​ങ്ക​​​ളും ചൊ​​​വ്വ​​​യും ന​​​ട​​​ന്ന റെ​​​യ്ഡി​​​ൽ കൂ​​​ടു​​​ത​​​ൽ പേ​​​രെ പി​​​ടി​​​കൂ​​​ടി. ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണ​​​മെ​​​ന്ന നി​​​യ​​​മം പാ​​​ലി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്. വി​​​ശ്വാ​​​സി​​​ക​​​ളെ പോ​​​ലീ​​​സ് മ​​​ർ​​​ദി​​​ച്ച​​​താ​​​യി സ​​​ഭാ വൃ​​​ത്ത​​​ങ്ങ​​​ൾ ആ​​​രോ​​​പി​​​ച്ചു.


മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ പാ​​​സ്റ്റ​​​ർ പ​​​ര​​​സ്യ​​​മാ​​​യി ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​താ​​​ണ് അ​​​റ​​​സ്റ്റി​​​നു​​​ള്ള യ​​​ഥാ​​​ർ​​​ഥ കാ​​​ര​​​ണ​​​മെ​​​ന്നും സ​​​ഭാ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.