102-ാം വയസിൽ മുത്തശ്ശിയുടെ ആകാശച്ചാട്ടം വിസ്മയമായി
102-ാം വയസിൽ മുത്തശ്ശിയുടെ ആകാശച്ചാട്ടം വിസ്മയമായി
Wednesday, December 12, 2018 1:07 AM IST
അ​​​ഡ്‌​​​ലെ​​​യ്ഡ്: ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ മു​​​ത്ത​​​ശ്ശി ഐ​​​റീ​​​ൻ ഒ’​​​ഷി​​​യ 102-ാം ജ​​​ന്മ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ച​​​ത് ആ​​​കാ​​​ശ​​​ത്തു​​​നി​​​ന്നു ചാ​​​ടി. 16,000 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് സ​​​ഹാ​​​യി​​​ക്കൊ​​​പ്പം ചാ​​​ടി പാ​​​ര​​​ഷ്യൂ​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് സു​​​ഖ​​​ക​​​ര​​​മാ​​​യി ഭൂ​​​മി​​​യി​​​ൽ ഇ​​​റ​​​ങ്ങി. ഇ​​​തോ​​​ടെ ആ​​​കാ​​​ശ​​​ച്ചാ​​​ട്ടം ന​​​ട​​​ത്തു​​​ന്ന ഏ​​​റ്റ​​​വും പ്രാ​​​യം കൂ​​​ടി​​​യ വ്യ​​​ക്തി​​​യെ​​​ന്ന ബ​​​ഹു​​​മ​​​തി​​​യും ഒ’​​​ഷി​​​യ സ്വ​​​ന്ത​​​മാ​​​ക്കി.

നൂ​​​റാം ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മു​​​ത്ത​​​ശ്ശി​​​യു​​​ടെ ആ​​​ദ്യ ആ​​​കാ​​​ശ​​​ച്ചാ​​​ട്ടം. ഇ​​​ത്ത​​​വ​​​ണ​​​ത്തെ ചാ​​​ട്ട​​​ത്തി​​​നു പി​​​ന്നി​​​ൽ മ​​​റ്റൊ​​​രു ല​​​ക്ഷ്യം​​​കൂ​​​ടി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. മോ​​​​ട്ടോ​​​ർ ന്യൂ​​​റോ​​​ൺ രോ​​​ഗ​​​ബാ​​​ധി​​​ത​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നു​​​ള്ള കാ​​​രു​​​ണ്യ സം​​​ഘ​​​ട​​​ന​​​യ്ക്കു പ​​​ണം ക​​​ണ്ടെ​​​ത്ത​​​ൽ. ഒ’​​​ഷി​​​യ​​​യു​​​ടെ മ​​​ക​​​ൾ ഒ​​​രു വ​​​ർ​​​ഷം മു​​​ന്പ് ഈ ​​രോ​​ഗം ബാ​​ധി​​ച്ചു മ​​​രി​​ച്ചിരുന്നു.


അ​​​ത്‌​​​ല​​​റ്റ്സ്റ്റോ​​​ൺ സ്വ​​​ദേ​​​ശി​​​നി​​​യാ​​​ണ് ഒ’​​​ഷി​​​യ. അ​​​ഡ്‌​​​ലെ​​​യ്ഡി​​​ലെ എ​​​സ്എ സ്കൈ​​​ഡൈ​​​വിം​​​ഗ് ക​​​ന്പ​​​നി​​​യാ​​​ണ് ആ​​കാ​​ശ​​ച്ചാ​​​ട്ട​​​ത്തി​​​നു​ സൗ​​​ക​​​ര്യം ചെ​​​യ്ത​​​ത്. മു​​​ത്ത​​​ശ്ശി​​​യെ പു​​​റ​​​ത്തു​​​വ​​​ഹി​​​ച്ചു ചാ​​​ടി​​​യ​​​ത് ഇരുപത്തിനാലുകാ​​​ര​​​നാ​​​യ ജെ​​​ഡ് സ്മി​​​ത്തും. ബ്രി​​​ട്ടീ​​​ഷു​​​കാ​​​ര​​​നാ​​​യ ബ്രൈ​​​സ​​​ൺ വി​​​ല്യം വെ​​​ർ​​​ഡ​​​ൻ ഹേ​​​സ് 2017 മേ​​​യി​​​ൽ 101 വ​​​യ​​​സും 38 ദി​​​വ​​​സ​​​വും പ്രാ​​​യ​​​മു​​​ള്ള​​​പ്പോ​​​ൾ ന​​​ട​​​ത്തി​​​യ ആ​​​കാ​​​ശ​​​ച്ചാ​​​ട്ട​​​ത്തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡാ​​​ണ് ഭേ​​​ദി​​​ക്ക​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.