ഇന്ത്യക്കാരുടെ സംഭാവനകൾ എടുത്തുപറഞ്ഞ് പ്രമീള
ഇന്ത്യക്കാരുടെ സംഭാവനകൾ എടുത്തുപറഞ്ഞ് പ്രമീള
Thursday, December 13, 2018 1:48 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ അ​​​മേ​​​രി​​​ക്ക​​​യ്ക്കു മ​​​ഹ​​​ത്താ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ഏ​​​റ്റ​​​വും ന​​​ല്ല ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് ഗൂ​​​ഗി​​​ൾ ക​​​ന്പ​​​നി​​​യെ ഒ​​​രു ഇ​​​ന്ത്യ​​​ക്കാ​​​ര​​​ൻ ന​​​യി​​​ക്കു​​​ന്ന​​​തെ​​​ന്ന് യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗ​​​വും ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യു​​​മാ​​​യ പ്ര​​​മീ​​​ള ജ​​​യ​​​പാ​​​ൽ. ഗൂ​​​ഗി​​​ൾ സി​​​ഇ​​​ഒ സു​​​ന്ദ​​​ർ പി​​​ച്ചൈ​​​യെ കോ​​​ൺ​​​ഗ്ര​​​സ് ക​​​മ്മി​​​റ്റി വി​​​ചാ​​​ര​​​ണ ചെ​​​യ്യ​​​വേ​​​യാ​​​ണ് പ്ര​​​മീ​​​ള ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​രാ​​​തി​​​രി​​​ക്കാ​​​ൻ ഗൂ​​​ഗി​​​ൾ സ്വീ​​​ക​​​രി​​​ച്ചിട്ടുള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ചാ​​​യി​​​രു​​​ന്നു വി​​​ചാ​​​ര​​​ണ.

സു​​​ന്ദ​​​ർ പി​​​ച്ചൈ​​​യെ​​​പോ​​​ലെ ഇ​​​ന്ത്യ​​​യി​​​ൽ ജ​​​നി​​​ച്ച​​​യാ​​​ളാ​​​ണു താ​​​നെ​​​ന്ന​​​തി​​​ൽ വ​​​ലി​​​യ സ​​​ന്തോ​​​ഷം തോ​​​ന്നു​​​ണ്ടെ​​​ന്നും പ്ര​​​മീ​​​ള വ്യ​​​ക്ത​​​മാ​​​ക്കി. ചി​​​ല​​​ർ വാ​​​ച​​​ക​​​മ​​​ടി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ​​​യ​​​ല്ല കാ​​​ര്യ​​​ങ്ങ​​​ളെ​​​ന്നും, ഇ​​​ന്ത്യ​​​ക്കാ​​​ർ വ​​​ലി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ളാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യ്ക്കു ന​​​ല്കു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ കു​​​ടി​​​യേ​​​റ്റ​​​വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ളെ പ​​​രോ​​​ക്ഷ​​​മാ​​​യി അ​​​പ​​​ല​​​പി​​​ച്ചാ​​​ണ് അ​​​വ​​​ർ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്. സു​​​ന്ദ​​​റും പ്ര​​​മീ​​​ള​​​യും ചെ​​​ന്നൈ​​​യി​​​ലാ​​​ണു ജ​​​നി​​​ച്ച​​​ത്. എ​​​ച്ച്1-​​​ബി വീ​​​സ, ഗ്രീ​​​ൻ കാ​​​ർ​​​ഡ്, തു​​​ട​​​ർ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ത്വം എ​​​ന്നീ​​​ കാ​​​ര്യ​​​ങ്ങ​​​ളി​​​ലും ഇ​​​രു​​​വ​​​രും സ​​​മാ​​​ന​​​ത പു​​​ല​​​ർ​​​ത്തു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.