ക്രിസ്മസ് ചന്തയിൽ വെടിവയ്പ് നടത്തിയ അക്രമിയെ വധിച്ചു
Saturday, December 15, 2018 1:06 AM IST
സ്ട്രാ​​​​സ്ബ​​​​ർ​​​​ഗ്: ഫ്രാ​​​​ൻ​​​​സി​​​​ലെ സ്ട്രാ​​​​സ്ബ​​​​ർ​​​​ഗി​​​​ൽ ക്രി​​​​സ്മ​​​​സ് ച​​​​ന്ത​​​​യി​​​​ൽ വെ​​​​ടി​​​​വച്ചു മൂ​​​​ന്നു പേരേ വധിച്ച അ​​​​ക്ര​​​​മി​​​​യെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ന്നു.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഐ​​​​എ​​​​സ് ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി വെ​​​​ടി​​​​വ​​​​യ്പ് ന​​​​ട​​​​ത്തി​​​​യ ഷെ​​​​റി​​​​ഫ് ചെ​​​​ക്കാ​​​​ട്ടി​​​​നെ പി​​​​ടി​​​​കൂ​​ടാ​​ൻ എ​​​​ഴു​​​​നൂ​​​​റോ​​​​ളം സു​​​​ര​​​​ക്ഷാ സൈ​​​​നി​​​​ക​​​​രാ​​​​ണു തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​യ​​​​ത്. വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ ന്യൂ​​​​ഡോ​​​​ർ​​​​ഫി​​​​ൽ ചെ​​​​ക്കാ​​​​ട്ടി​​​​നെ പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി.

പോ​​​​ലീ​​​​സ് സം​​​​ഘ​​​​ത്തു നേ​​​​രേ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്ത ചെ​​​​ക്കാ​​​​ട്ടി​​​​നെ വ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ക്രി​​​​സ്റ്റോഫ് കാ​​​​സ്റ്റ​​​​ണ​​​​ർ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.