ജറുസലമിനെ അംഗീകരിച്ച് ഓസ്ട്രേലിയയും
Sunday, December 16, 2018 1:13 AM IST
കാ​​ൻ​​ബ​​റ: ദ​​​ശ​​​ക​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന മ​​​ധ്യ​​​പൂ​​​ർ​​​വ​​​ദേ​​​ശ ന​​​യ​​​ത്തി​​​ൽ​​​നി​​​ന്നു വ്യ​​​തി​​​ച​​​ലി​​​ച്ച് ജ​​​റു​​​സ​​​ല​​​മി​​​നെ ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യി ഓ​​​സ്ട്രേ​​​ലി​​​യ അം​​​ഗീ​​​ക​​​രി​​​ച്ചു. എ​​​ന്നാ​​​ൽ ടെ​​​ൽ അ​​​വീ​​​വി​​​ൽനി​​​ന്ന് എം​​​ബ​​​സി ഉ​​​ട​​​ൻ ജ​​​റു​​​സ​​​ല​​​മി​​​നു മാ​​​റ്റാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ല്ലെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്കോ​​​ട് മോ​​​റീ​​​സ​​​ൺ വ്യ​​​ക്ത​​​മാ​​​ക്കി. ത​​​ത്കാ​​​ലം വാ​​​ണി​​​ജ്യ ഓ​​​ഫീ​​​സ് തു​​​റ​​​ക്കും.


അ​​​വി​​​ഭ​​​ക്ത ജ​​​റുസ​​​ലം മു​​​ഴു​​​വ​​​ൻ ത​​​ങ്ങ​​​ളു​​​ടെ ഭാ​​​വി രാ​​​ജ്യ​​​ത്തി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യി കാ​​​ണു​​​ന്ന പ​​​ല​​​സ്തീ​​​ൻ​​​കാ​​​രെ മോ​​​റീ​​​സ​​​ന്‍റെ ന​​​ട​​​പ​​​ടി രോ​​​ഷാ​​​കു​​​ല​​​രാ​​​ക്കി. ജ​​​റു​​​സ​​​ല​​​മി​​​നെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ച് ടെ​​​ൽ അ​​​വീ​​​വി​​​ൽ​​​നി​​​ന്ന് ആ​​​ദ്യ​​​മാ​​​യി എം​​​ബ​​​സി മാ​​​റ്റി സ്ഥാ​​​പി​​​ച്ച​​​ത് അ​​​മേ​​​രി​​​ക്ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.