മഞ്ഞക്കുപ്പായക്കാർ പ്രതിഷേധം തുടരുന്നു
മഞ്ഞക്കുപ്പായക്കാർ പ്രതിഷേധം തുടരുന്നു
Sunday, December 16, 2018 1:13 AM IST
പാ​​​രീ​​​സ്: വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് മ​​​ഞ്ഞ​​​ക്കു​​​പ്പാ​​​യ​​​ക്കാ​​​ർ ഇ​​​ന്ന​​​ലെ​​​യും ഫ്ര​​​ഞ്ച് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി. സ്ട്രാ​​​സ്ബു​​​ർ​​​ഗി​​​ലെ ക്രി​​​സ്മ​​​സ് മാ​​​ർ​​​ക്ക​​​റ്റി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സ​​​മ​​​രം മാ​​​റ്റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും സ​​​മ​​​ര​​​ക്കാ​​​ർ ചെ​​​വി​​​ക്കൊ​​​ണ്ടി​​​ല്ല. തു​​​ട​​​ർ​​​ച്ച​​​യാ​​​യി അ​​​ഞ്ചാം ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണു സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്.

സ​​​മ​​​രം നേ​​​രി​​​ടാ​​​ൻ 69,000 പോ​​​ലീ​​​സു​​​കാ​​​രെ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. പാ​​​രീ​​​സി​​​ൽ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ കു​​​റ​​​വാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും മ​​​റ്റു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ നി​​​ര​​​വ​​​ധി പേ​​​ർ സ​​​മ​​​ര​​​ത്തി​​​നെ​​​ത്തി.


ഇ​​​ന്ധ​​​ന​​​ വി​​​ലവ​​​ർ​​​ധ​​​ന​​​യ്ക്ക് എ​​​തി​​​രേ തു​​​ട​​​ങ്ങി​​​യ സ​​​മ​​​രം വി​​​ദ്യാ​​​ഭ്യാ​​​സ പ​​​രി​​​ഷ്കാ​​​രം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പു​​​തി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണു തു​​​ട​​​രു​​​ന്ന​​​ത്. ഇ​​​ന്ധ​​​ന​​​വി​​​ലവ​​​ർ​​​ധ​​​ന റ​​​ദ്ദാ​​​ക്കി​​​യ​​​തു കൂ​​​ടാ​​​തെ മ​​​റ്റ് ചി​​​ല ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ക്രോ​​​ൺ ത​​​യാ​​​റാ​​​യെ​​​ങ്കി​​​ലും സ​​​മ​​​ര​​​ക്കാ​​​ർ ക​​​ടും​​​പി​​​ടി​​​ത്തം ഉ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.