ഓസ്കർ ട്രോഫിക്ക് അഞ്ചു ലക്ഷം ഡോളർ
ഓസ്കർ ട്രോഫിക്ക് അഞ്ചു ലക്ഷം ഡോളർ
Sunday, December 16, 2018 11:03 PM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ഓ​​​സ്ക​​​ർ അ​​​വാ​​​ർ​​​ഡ് ട്രോ​​​ഫി​​​ക​​​ൾ​​​ക്ക് ലേ​​​ല​​​ത്തി​​​ൽ ല​​​ഭി​​​ച്ച​​​ത് റി​​​ക്കാ​​​ർ​​​ഡ് വി​​​ല. 1947ൽ ‘​​​ജെ​​​ന്‍റി​​​ൽ​​​മെ​​​ൻ​​​സ് എ​​​ഗ്രി​​​മെ​​​ന്‍റി’​​​ന് ല​​​ഭി​​​ച്ച മി​​​ക​​​ച്ച ചി​​​ത്ര​​​ത്തി​​​നു​​​ള്ള ഓ​​​സ്ക​​​ർ ട്രോ​​​ഫി​​​ക്ക് 4,92,000 ഡോ​​​ള​​​റാ​​​ണ് ല​​​ഭി​​​ച്ച​​​ത്. 1935ലെ ​​​മി​​​ക​​​ച്ച ചി​​​ത്രം ‘മ്യൂ​​​ട്ടി​​​നി ഓ​​​ൺ ദ ​​​ബൗ​​​ണ്ടി’​​​യു​​​ടെ ട്രോ​​​ഫി​​​ക്ക് 2,40,000 ഡോ​​​ള​​​റും ല​​​ഭി​​​ച്ചു.

ഇ​​​ത​​​ട​​​ക്കം ഹോ​​​ളി​​​വു​​​ഡി​​​ലെ ഒ​​​രു​​​പി​​​ടി വ​​​സ്തു​​​ക്ക​​​ളാ​​​ണ് പ്രൊ​​​ഫൈ​​​ൽ​​​സ് ഇ​​​ൻ ഹി​​​സ്റ്റ​​​റി ക​​​ന്പ​​​നി ലേ​​​ല​​​ത്തി​​​നു​​​വ​​​ച്ച​​​ത്. ‘ദ ​​​വി​​​സാ​​​ർ​​​ഡ് ഓ​​​ഫ് ഓ​​​സ്’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ഉ​​​ത്ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പേ​​​പ്പ​​​ർ 12 ല​​​ക്ഷം ഡോ​​​ള​​​റു​​​മാ​​​യി ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന തു​​​ക നേ​​​ടി. ലേ​​​ലം കൊ​​​ണ്ട​​​വ​​​രു​​​ടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. എ​​​ല്ലാ വ​​​സ്തു​​​ക്ക​​​ൾ​​​ക്കുംകൂ​​​ടി 80 ല​​​ക്ഷം ഡോ​​​ള​​​ർ ല​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.