ഇറാനുവേണ്ടി ചാരവൃത്തി: മുൻ ഇസ്രേലി മന്ത്രിക്കു 11 വർഷം തടവ്
ഇറാനുവേണ്ടി ചാരവൃത്തി: മുൻ ഇസ്രേലി മന്ത്രിക്കു 11 വർഷം തടവ്
Thursday, January 10, 2019 12:56 AM IST
ജ​​​റു​​​സ​​​ലം: ഇ​​​റാ​​​നു​​​വേ​​​ണ്ടി ചാ​​​ര​​​പ്പ​​​ണി ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ മു​​​ൻ ഇ​​​സ്രേ​​​ലി കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി ഗോ​​​ന​​​ൻ സെ​​​ഗേ​​​വി​​​ന് 11 വ​​​ർ​​​ഷം ത​​​ട​​​വ്. സെ​​​ഗേ​​​വ് കു​​​റ്റം സ​​​മ്മ​​​തി​​​ച്ചു. മു​​​ൻ ഊ​​​ർ​​​ജ​​​വ​​​കു​​​പ്പു മ​​​ന്ത്രി​​​യാ​​​യ സെ​​​ഗേ​​​വ് കു​​​റ​​​ച്ചു​​​കാ​​​ലം നൈ​​​ജീ​​​രി​​​യ​​​യി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്നു.

ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ അ​​​വി​​​ട​​​ത്തെ ഇ​​​റാ​​​ൻ എം​​​ബ​​​സി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു. അ​​​വ​​​ർ സെ​​​ഗേ​​​വി​​​നെ ത​​​ങ്ങ​​​ളു​​​ടെ ചാ​​​ര​​​നാ​​​യി റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഇ​​​സ്രേ​​​ലി സു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി ഷി​​​ൻ​​​ബെ​​​ത്ത് പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ആ​​​റു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഊ​​​ർ​​​ജവ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ, രാ​​​ഷ്‌ട്രീ​​​യ, സു​​​ര​​​ക്ഷാ​​​ വി​​​വ​​​ര​​​ങ്ങ​​​ളും സെ​​​ഗേ​​​വ് ഇ​​​റാ​​​ൻ​​​കാ​​​ർ​​​ക്കു കൈ​​​മാ​​​റി​​യെ​​ന്നാ​​ണു കേ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.