കോംഗോയിൽ ഫെലിക്സ് ടിഷിസെക്കെഡി പ്രസിഡന്‍റ്
Thursday, January 10, 2019 11:42 PM IST
കി​​​​ൻ​​​​ഷാ​​​​സ: ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് റി​​​​പ്പ​​​​ബ്ലി​​​​ക് ഒ​​​​ഫ് കോം​​​​ഗോ​​​​യി​​​​ലെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ഫെ​​​​ലി​​​​ക്സ് ടി​​​​ഷി​​​​സെ​​​​ക്കെ​​​​ഡി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് 38 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടു ല​​​​ഭി​​​​ച്ചു. പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് ക​​​​ബി​​​​ല നി​​​​ർ​​​​ത്തി​​​​യ ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ റാ​​​​മ​​​​സാ​​​​നി​​​​ക്ക് 23 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടേ ല​​​​ഭി​​​​ച്ചു​​​​ള്ളൂ. മ​​​​റ്റൊ​​​​രു പ്ര​​​​തി​​​​പ​​​​ക്ഷ സ്ഥാ​​​​നാ​​​​ർ​​​​ഥി മാ​​​​ർ​​​​ട്ടി​​​​ൻ ഫാ​​​​യ​​​​ലു​​​​വി​​​​ന് 34 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടു ല​​​​ഭി​​​​ച്ചു.


ക്രമക്കേട് നടത്തിയാണ് ടി​​​​ഷി​​​​സെ​​​​ക്കെ​​​​ഡി വിജയിച്ചതെന്ന് ആ രോപണമുയർന്നു. മാർട്ടിൻ ഫാ യലുവിനാണ് കൂടുതൽ വോ ട്ടുകൾ കിട്ടിയതെന്ന് നിരീക്ഷകർ പറഞ്ഞു.

2001 മു​​​​ത​​​​ൽ ഭ​​​​രി​​​​ക്കു​​​​ന്ന ക​​​​ബി​​​​ല ര​​​​ണ്ടു വ​​​​ർ​​​​ഷം മു​​​​ന്പ് സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​യേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു. ര​​​​ണ്ടു വ​​​​ർ​​​​ഷം വൈ​​​​കി​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.