ജർമൻ കോടതികളിൽ ബോംബ് ഭീഷണി
Saturday, January 12, 2019 12:16 AM IST
ബ​​ർ​​ലി​​ൻ: ബോം​​ബ് ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്ന് ജ​​ർ​​മ​​നി​​യി​​ലെ വി​​വി​​ധ ന​​ഗ​​ര​​ങ്ങ​​ളി​​ലെ കോ​​ട​​തി​​ക​​ളി​​ൽ നി​​ന്ന് ആ​​ളു​​ക​​ളെ ഒ​​ഴി​​പ്പി​​ച്ചു. പോ​​ട്സ്ഡാം, മാ​​ഗ്ദ​​ബ​​ർ​​ഗ്, എ​​ർ​​ഫു​​ട്, വീ​​സ്ബാ​​ദ​​ൻ, ഹാം​​ബു​​ർ​​ഗ്, കീ​​ൽ ന​​ഗ​​ര​​ങ്ങ​​ളി​​ലെ കോ​​ട​​തി​​ക​​ളി​​ൽ ബോം​​ബ് വ​​ച്ചെ​​ന്ന് ഇ-​​മെ​​യി​​ൽ സ​​ന്ദേ​​ശ​​ങ്ങ​​ൾ കി​​ട്ടി​​യെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. വീ​​സ്ബാ​​ദ​​നി​​ലെ കോ​​ട​​തി​​യി​​ൽ​​നി​​ന്നു സം​​ശ​​യാ​​സ്പ​​ദ​​മാ​​യ പാ​​ക്ക​​റ്റ് കി​​ട്ടി​​യെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.