പാക് പഞ്ചാബ് ഗവർണറുടെ പിആർഒ സിക്ക് വംശജൻ
Saturday, January 12, 2019 12:16 AM IST
ലാഹോർ: പാക് പഞ്ചാബ് ഗവർണറുടെ പബ്ളിക് റിലേഷൻസ് ഓഫീസറായി സിക്കുകാരനായ പാവൻസിംഗ് അറോറയെ നിയമിച്ചു. ആദ്യമായാണ് ഒരു സിക്കുകാരനെ ഈ പദവിയിൽ നിയമിക്കുന്നത്. സിംഗിന്റെ നിയമന വാർത്ത ഗവർണർ ചൗധരി മുഹമ്മദ് സർവാർ തന്നെയാണു ട്വിറ്ററിൽ അറിയിച്ചത്.