ട്രംപ് മെക്സിക്കൻ അതിർത്തി സന്ദർശിച്ചു
ട്രംപ് മെക്സിക്കൻ അതിർത്തി സന്ദർശിച്ചു
Saturday, January 12, 2019 12:17 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ടെ​​ക്സ​​സി​​ൽ എ​​ത്തി​​യ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് മെ​​ക്സി​​ക്ക​​ൻ അ​​തി​​ർ​​ത്തി സ​​ന്ദ​​ർ​​ശി​​ച്ച് സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി.

അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റം ത​​ട​​യു​​ന്ന​​തി​​ന് മെ​​ക്സി​​ക്ക​​ൻ അ​​തി​​ർ​​ത്തി​​യി​​ൽ മ​​തി​​ൽ നി​​ർ​​മി​​ക്കാ​​ൻ വേ​​ണ്ടി​​വ​​ന്നാ​​ൽ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ക്കാ​​നും മ​​ടി​​ക്കി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം ആ​​വ​​ർ​​ത്തി​​ച്ചു. ട്ര​​ഷ​​റി സ്തം​​ഭ​​നം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തി​​നു പ്ര​​തി​​പ​​ക്ഷ ഡെ​​മോ​​ക്രാ​​റ്റു​​ക​​ളു​​മാ​​യി ബു​​ധ​​നാ​​ഴ്ച​​വൈ​​റ്റ്ഹൗ​​സി​​ൽ ന​​ട​​ത്തി​​യ ച​​ർ​​ച്ച അ​​ല​​സി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു ട്രം​​പ് വാ​​ക്കൗ​​ട്ട് ന​​ട​​ത്തി. മ​​തി​​ലി​​ന് 500 കോ​​ടി ഡോ​​ള​​ർ വ​​ക​​യി​​രു​​ത്ത​​ണ​​മെ​​ന്നാ​​ണു ട്രം​​പി​​ന്‍റെ ആ​​വ​​ശ്യം. ഇ​​ന്ന​​ലെ ട്രം​​പ് മെ​​ക്സി​​ക്ക​​ൻ അ​​തി​​ർ​​ത്തി സ​​ന്ദ​​ർ​​ശി​​ച്ച് സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി.


ഇ​​തി​​നി​​ടെ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പ​​ന നീ​​ക്കം ത​​ട​​യാ​​ൻ ജ​​ന​​പ്ര​​തി​​നി​​ധി സ​​ഭ​​യി​​ൽ പ്ര​​മേ​​യം കൊ​​ണ്ടു​​വ​​രു​​മെ​​ന്ന് ന്യൂ​​യോ​​ർ​​ക്കി​​ൽ​​നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി ഗ്രേ​​സ് മെം​​ഗ് പ​​റ​​ഞ്ഞു. കോ​​ട​​തി​​യെ സ​​മീ​​പി​​ക്കാ​​നും ചി​​ല​​ർ നീ​​ക്കം ന​​ട​​ത്തു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.