നൈജീരിയയിൽ എണ്ണടാങ്കർ പൊട്ടിത്തെറിച്ച് 12 മരണം
Sunday, January 13, 2019 12:41 AM IST
അ​​​ബു​​​ജ: നൈ​​​ജീ​​​രി​​​യ​​​യി​​​ൽ ത​​​ല​​​കീ​​​ഴാ​​​യി മ​​​റി​​​ഞ്ഞ എ​​​ണ്ണടാ​​​ങ്ക​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു കു​​​റ​​​ഞ്ഞ​​​ത് 12 പേ​​​ർ മ​​​രി​​​ച്ചു. 22 പേ​​​ർ​​​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. ക്രോ​​​സ്റ്റ് റി​​​വ​​​സ് സം​​​സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നു ദു​​​ര​​​ന്തം. ടാ​​​ങ്കറി​​​ൽ​​​നി​​​ന്നു ചോ​​​ർ​​​ന്ന എ​​​ണ്ണ ശേ​​​ഖ​​​രി​​​ക്കാ​​​നെ​​​ത്തി​​​യ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​ണ് ഇ​​​ര​​​ക​​​ളാ​​​യ​​​ത്.

12 മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണു പോ​​​ലീ​​​സി​​​നു ക​​​ണ്ടെ​​​ത്താ​​​നാ​​​യ​​​ത്. മ​​​ര​​​ണ​​​സം​​​ഖ്യ 60ന് ​​​അ​​​ടു​​​ത്തു​ വ​​​രു​​​മെ​​​ന്നും ഭൂ​​​രി​​​ഭാ​​​ഗം മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളും ചാ​​​ര​​​മാ​​​യെ​​​ന്നും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ പ​​​റ​​​ഞ്ഞു. എ​​​ണ്ണസ​​​ന്പ​​​ന്ന​​​മാ​​​ണ് നൈ​​​ജീ​​​രി​​​യ. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന ടാ​​​ങ്ക​​​റി​​​ൽ​​​നി​​​ന്നും ചോ​​​ർ​​​ച്ച​​​യു​​​ള്ള പൈ​​​പ്പു​​​ക​​​ളി​​​ൽ​​​നി​​​ന്നും എ​​​ണ്ണ ശേ​​​ഖ​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ ഇ​​​ത്ത​​​രം അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഇ​​​വി​​​ടെ പ​​തി​​വാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.