ഫാ. ജോണ്‍ വയലിൽകരോട്ടിന് അന്താരാഷ്‌ട്ര ഫെലോഷിപ്പ്
Monday, January 14, 2019 12:46 AM IST
മെ​ൽ​ബ​ണ്‍: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ണ​ൽ സൈ​ക്കോ​ള​ജി​ക്ക​ൽ മെ​ഡി​സി​ന്‍റെ ഓ​ണ​റ​റി ഫെ​ലോ​ഷി​പ്പ് മ​ല​യാ​ളി വൈ​ദി​ക​ന്. ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണ്‍ അ​തി​രൂ​പ​ത​യി​ലെ സ്പ്രിം​ഗ്വെ​യി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക സ​ഹ​വി​കാ​രി​യും പാ​ലാ പൂ​ഞ്ഞാ​ർ സ്വ​ദേ​ശി​യു​മാ​യ ഫാ. ​ജോ​ണ്‍ വ​യ​ലി​ൽ​ക​രോ​ട്ട് ഒ​എ​ഫ്എം ക​ണ്‍വെ​ൻ​ച്വ​ലി​നാ​ണ് ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ച​ത്.

സൈ​ക്കോ​ള​ജി ഓ​ഫ് റി​ലീ​ജി​യ​ൻ ആ​ൻ​ഡ് മ​രി​യ​ൻ സ്പി​രി​ച്ച്വാ​ലി​റ്റി, ഹൂ​മ​ൻ ക്യാ​പി​റ്റ​ൽ പൊ​ട്ട​ൻ​ഷ്യ​ൽ എ​ൻ​ഹാ​ൻ​സ്മെ​ന്‍റ് ആ​ൻ​ഡ് പ്രൊ​ഡ​ക്ടി​വി​റ്റി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ മു​ഖ്യ ആ​സ്ഥാ​ന​വും ബ്രി​ട്ട​ണ്‍, ഓ​സ്ട്രേ​ലി​യ, ഇ​ന്ത്യ, അ​യ​ർ​ല​ൻ​ഡ്, കാ​ന​ഡ, നെ​ത​ർ​ലാ​ൻ​ഡ്സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ശാ​ഖ​ക​ളു​മു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ണ​ൽ സൈ​ക്കോ​ള​ജി​ക്ക​ൽ മെ​ഡി​സി​ൻ ഫാ. ​ജോ​ണി​ന് ഫെ​ലോ​ഷി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.


ക​ഴി​ഞ്ഞ​മാ​സം ഹൈ​ദ​രാ​ബാ​ദി​ൽ​ന​ട​ന്ന ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ന്‍റെ ആ​റാ​മ​ത് കോ​ണ്‍വൊ​ക്കേ​ഷ​ൻ ച​ട​ങ്ങി​ലാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്നും വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും മ​നു​ഷ്യ​വി​ഭ​വ ശാ​ക്തീ​ക​ര​ണ വി​ഷ​യ​ങ്ങ​ളി​ൽ നേ​ട്ടം കൈ​വ​രി​ച്ച പ്ര​മു​ഖ വ്യ​ക്തി​ക​ൾ​ക്കൊ​പ്പം ഫെ​ല്ലോ​ഷി​പ്പ് സ​മ്മാ​നി​ച്ച​ത്. എ​ൻ​ഹാ​ൻ​സിം​ഗ് ഹൂ​മ​ൻ ക്യാ​പി​റ്റ​ൽ പൊ​ട്ട​ൻ​ഷ്യ​ൽ ആ​ൻ​ഡ് പ്രൊ​ഡ​ക്ടി​വി​റ്റി എ​ന്ന വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​റും ന​ട​ന്നു.

ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ട​വ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം മ​രി​യ​ൻ ആ​ധ്യാ​ത്മി​ക​ത​യി​ൽ ഗ​വേ​ഷ​ണ​വും ന​ട​ത്തു​ന്ന ഫാ. ​ജോ​ണ്‍ പൂ​ഞ്ഞാ​ർ വ​യ​ലി​ൽ​ക​രോ​ട്ട് പ​രേ​ത​രാ​യ ചാ​ക്കോ- അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ പു​ത്ര​നാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.