റഷ്യക്കുവേണ്ടി പ്രവർത്തിച്ചില്ല: ട്രംപ്
Monday, January 14, 2019 11:43 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​​ ഡി​​​സി: റ​​​ഷ്യ​​​ക്കു​​​വേ​​​ണ്ടി ഒ​​​രി​​​ക്ക​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ക്രെം​​​ലി​​​നു​​​മാ​​​യി ട്രം​​​പി​​​നു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന മാ​​​ധ്യ​​​മ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളെ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഒ​​​രി​​​ക്ക​​​ലും റ​​​ഷ്യ​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടി​​​ല്ല. എ​​​ന്നെ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ നി​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ത​​​റി​​​യാം. ഇ​​​ത്ത​​​രം ചോ​​​ദ്യം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തു​​​പോ​​​ലും അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​ണ്-​​​ന്യൂ ഓ​​​ർ​​​ലി​​​യ​​​ൻ​​​സി​​​നു തി​​​രി​​​ക്കും മു​​​ന്പ് വൈ​​​റ്റ്ഹൗ​​​സി​​​ലെ സൗ​​​ത്ത് ലോ​​​ണി​​​ൽ റി​​​പ്പോ​​​ർ​​​ട്ട​​​ർ​​​മാ​​​രോ​​​ടു ട്രം​​​പ് പ​​​റ​​​ഞ്ഞു.


അ​​​മേ​​​രി​​​ക്ക​​​ൻ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് എ​​​തി​​​രേ റ‍ഷ്യ​​​ക്കു​​​വേ​​​ണ്ടി ട്രം​​​പ് പ്ര​​​വ​​​ർ​​​ത്തി​​​ച്ചോ എ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് എ​​​ഫ്ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്ന ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ക്കു​​​റി​​​ച്ചു രോ​​​ഷാ​​​കു​​​ല​​​നാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ട്രം​​​പ്. ത​​​നി​​​ക്ക് എ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു മു​​​തി​​​ർ​​​ന്ന അ​​​ന്ന​​​ത്തെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ തെ​​​മ്മാ​​​ടി​​​ക​​​ളെ​​​ന്നും ട്രം​​​പ് വി​​​ശേ​​​ഷി​​​പ്പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.