ഗർഭഛിദ്രത്തിനെതിരേ ട്രംപ്
ഗർഭഛിദ്രത്തിനെതിരേ ട്രംപ്
Saturday, January 19, 2019 11:39 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗ​​​ർ​​​ഭഛി​​​ദ്രം നി​​​രോ​​​ധി​​​ക്ക​​​ണമെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണം ദു​​​ർ​​​ബ​​​ല​​​മാ​​​ക്കു​​​ന്ന ഏ​​​തു നി​​​യ​​​മ​​​വും താ​​​ൻ വീ​​​റ്റോ ചെ​​​യ്യു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ്ര​​​ഖ്യാ​​​പി​​​ച്ചു.

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി​​​യി​​​ൽ ന​​​ട​​​ന്ന ‘ജീ​​​വ​​​നു വേ​​​ണ്ടി​​​യു​​​ള്ള മാ​​​ർ​​​ച്ചി’​​​ൽ ട്രം​​​പി​​​ന്‍റെ വീ​​​ഡി​​​യോ സ​​​ന്ദേ​​​ശം അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗ​​​ർ​​​ഭഛി​​​ദ്ര​​​ത്തി​​​നാ​​​യി വാ​​​ദി​​​ക്കു​​​ന്ന വി​​​ദേ​​​ശ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്കി​​​ല്ലെ​​​ന്നു താ​​​ൻ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ട്രം​​​പ് അ​​​റി​​​യി​​​ച്ചു.


വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ക്ക് പെ​​​ൻ​​​സും ഭാ​​​ര്യ കാ​​​ര​​​നും നേ​​​രി​​​ട്ട് മാ​​​ർ​​​ച്ചി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ യാ​​​ഥാ​​​സ്ഥി​​​തി​​​ക ജ​​​ഡ്ജി​​​മാ​​​രെ നി​​​യ​​​മി​​​ച്ച​​​ത​​​ട​​​ക്ക​​​മു​​​ള്ള ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ ഗ​​​ർ​​​ഭഛി​​​ദ്രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണെ​​​ന്ന് പെ​​​ൻ​​​സ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

മ​​​നു​​​ഷ്യജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി 1974 മു​​​ത​​​ൽ ന​​​ട​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​മാ​​​ർ​​​ച്ച്. വെ​​​ള്ളി​​​യാ​​​ഴ്ച ന​​​ട​​​ന്ന മാ​​​ർ​​​ച്ചി​​​ൽ ക​​​ടു​​​ത്ത ത​​​ണു​​​പ്പി​​​നെ അ​​​വ​​​ഗ​​​ണി​​​ച്ച് ആ​​​യി​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.