പാക് ചീഫ് ജസ്റ്റീസിനൊപ്പം ബെഞ്ചിലിരുന്ന് ജസ്റ്റീസ് മദൻ ലോക്കുർ
പാക് ചീഫ് ജസ്റ്റീസിനൊപ്പം  ബെഞ്ചിലിരുന്ന് ജസ്റ്റീസ് മദൻ ലോക്കുർ
Saturday, January 19, 2019 11:39 PM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി ഒ​​​​രു ഇ​​​​ന്ത്യ​​​​ൻ ജ​​​​ഡ്ജി പാ​​​​ക്കി​​​​സ്ഥാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി ബെ​​​​ഞ്ചി​​​​ലി​​​​രു​​​​ന്നു. സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച ജ​​​​സ്റ്റീ​​​​സ് മ​​​​ദ​​​​ൻ ലോ​​​​ക്കുർ ആ​​​​ണ് വെ​​​​ള്ളി​​​​യാ​​​​ഴ്ച പാ​​​​ക് സു​​​​പ്രീം​​​​കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത ആ​​​​സി​​​​ഫ് സ​​​​യീ​​​​ദ് ഖാ​​​​ൻ ഖോ​​​​സ​​​​യ്ക്കൊ​​​​പ്പം ബ​​​​ഞ്ച് പ​​​​ങ്കി​​​​ട്ട​​​​ത്.

പാ​​​​ക് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​ന്‍റെ​​​​യും സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലെ മ​​​​റ്റൊ​​​​രു ജ​​​​ഡ്ജി മ​​​​ൻ​​​​സൂ​​​​ർ അ​​​​ലി ഷാ​​​​യു​​​​ടെ​​​​യും സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ജ​​​​സ്റ്റീ​​​​സ് ലോ​​​​ക്കുർ.

നോ​​​​ർ​​​​ത്തേ​​​​ൻ സൈ​​​​പ്ര​​​​സ് സു​​​​പ്രീം​​​​കോ​​​​ട​​​​തി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​രി​​​​ൻ ഫെ​​​​ർ​​​​ദി, നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ ബോ​​​​ർ​​​​ണോ സം​​​​സ്ഥാ​​​​ന​​​​ത്തെ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് കാ​​​​സിം സ​​​​ന്ന, കോ​​​​മ​​​​ൺ​​​​വെ​​​​ൽ​​​​ത്ത് ജു​​​​ഡീ​​​​ഷ​​​​ൽ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ന്‍റെ സ്ഥാ​​​​പ​​​​ക​​​​യും മു​​​​ൻ ജ​​​​ഡ്ജി​​​​യു​​​​മാ​​​​യ സാ​​​​ന്ദ്ര ഒ​​​​ക്സ​​​​ന​​​​ർ എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.


സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യ്ക്കു​​ ശേ​​​​ഷം പാ​​​​ക് ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ ബെ​​​​ഞ്ചി​​​​ൽ അ​​​​തി​​​​ഥി ജ​​​​ഡ്ജി​​​​മാ​​​​രും ചേ​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മൂ​​​​ന്നു കേ​​​​സു​​​​ക​​​​ളാ​​​​ണു കേ​​​​ട്ട​​​​ത്. ഇ​​​​തി​​​​ൽ ഒ​​​​രു സി​​​​വി​​​​ൽ കേ​​​​സ് ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പാ​​​​ക്കി.

പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ 26-ാമ​​​​തു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സാ​​​​ണു ഖോ​​​​സ. ജ​​​​ന​​​​റ​​​​ൽ മു​​​​ഷാ​​​​റ​​​​ഫി​​​​ന്‍റെ പ​​​​ട്ടാ​​​​ള​​​​ഭ​​​​ര​​​​ണ​​ കാ​​​​ല​​​​ത്ത് ഇ​​​​ദ്ദേ​​​​ഹം ത​​​​ട​​​​വി​​​​ലാ​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

പി​​​ന്നീ​​​ട്, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന അ​​​​ട്ടി​​​​മ​​​​റി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ മു​​​​ഷാ​​​​റ​​​​ഫി​​​​നെ രാ​​​​ജ്യ​​​​ദ്രോ​​​​ഹ​​​​ക്കു​​​​റ്റ​​​​ത്തി​​​​നു വി​​​​ചാ​​​​ര​​​​ണ ചെ​​​​യ്യാ​​​​ൻ 2007ൽ ​​​​ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടത് ഇ​​​​ദ്ദേ​​​​ഹ​​​​ം അധ്യക്ഷനായ മൂ​​​​ന്നം​​​​ഗ ബെഞ്ചാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.