ചൈനീസ് കരസേനയുടെ അംഗബലം പകുതിയാക്കി
ചൈനീസ് കരസേനയുടെ അംഗബലം പകുതിയാക്കി
Wednesday, January 23, 2019 12:32 AM IST
ബെ​​​​യ്ജിം​​​​ഗ്: എ​​​​ണ്ണം​​​​കൊ​​​​ണ്ട് ലോ​​​​ക​​​​ത്തി​​​​ൽ ഒ​​​​ന്നാ​​​​മ​​​​താ​​​​യ ചൈ​​​​നീ​​​​സ് സൈ​​​​ന്യ​​​​ത്തി​​​​ൽ ക​​​​ര​​​​സേ​​​​നാ അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം പ​​​​കു​​​​തി​​​​യാ​​​​യി കു​​​​റ​​​​ച്ചു. പ​​​​ക​​​​രം വ്യോമ, ​​​​നാ​​​​വി​​​​ക സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള സി​​​​ൻ​​​​ഹു​​​​വ വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്.

പീ​​​​പ്പി​​​​ൾ​​​​സ് ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ആ​​​​ർ​​​​മി(​​​​പി​​​​എ​​​​ൽ​​​​എ) എ​​​​ന്ന ചൈ​​​​നീ​​​​സ് സൈ​​​​ന്യ​​​​ത്തി​​​​ൽ 20 ല​​​​ക്ഷ​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്. പി​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ശ​​​​ക്തി പ​​​​ത്തു ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​രു​​​​ള്ള ക​​​​ര​​​​സേ​​​​ന ആ​​​​യി​​​​രു​​​​ന്നു. ഇ​​​​ത് 50 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​ച്ചു​​​​വെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്.


സൈ​​​​ന്യ​​​​ത്തെ ആ​​​​ധു​​​​നി​​​​കീ​​ക​​​​രി​​​​ച്ചു ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗി​​​​ന്‍റെ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടാ​​​​ണി​​​​ത്. ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് ക​​​​ര​​​​സേ​​​​നാ അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​ച്ച​​​​ത്. നാ​​​​വി​​​​ക​​​​സേ​​​​ന, വ്യോ​​​​മ​​​​സേ​​​​ന, റോ​​​​ക്ക​​​​റ്റ് സേ​​​​ന, സൈ​​​​ബ​​​​ർ യു​​​​ദ്ധ​​​​ത്തി​​​​നു​​​​ള്ള സ്ട്രാ​​​​റ്റ​​​​ജി​​​​ക് സ​​​​പ്പോ​​​​ർ​​​​ട്ട് ഫോ​​​​ഴ്സ് എ​​​​ന്നി​​​​വ​​​​യാ​​​​ണ് പി​​​​എ​​​​ൽ​​​​എ​​​​യി​​​​ലെ മ​​​​റ്റു നാ​​​​ലു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.