ഹിറ്റ്‌ലറുടെ പെയിന്‍റിംഗുകൾ ലേലം ചെയ്യുന്നതിൽ പ്രതിഷേധം
Saturday, February 9, 2019 11:30 PM IST
ബെ​​​ർ​​​ലി​​​ൻ: നാ​​​സി ഏ​​​കാ​​​ധി​​​പ​​​തി അ​​​ഡോ​​​ൾ​​​ഫ് ഹി​​​റ്റ്‌​​​ല​​​റു​​​ടെ പെ​​​യി​​​ന്‍റിം​​​ഗു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള വ​​​സ്തു​​​ക്ക​​​ൾ ലേ​​​ലം ചെ​​​യ്യു​​​ന്ന​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​യി.

അ​​​ഞ്ചു പെയിന്‍റിംഗുക ളും സ്വ​​​സ്തി​​​ക ചി​​​ഹ്ന​​​മു​​​ള്ള ചാ​​​രു​​​ക​​​സേ​​​ര​​​യും അ​​​ട​​​ക്ക​​​മു​​​ള്ള വ​​​സ്തു​​​ക്ക​​​ളാ​​​ണ് ദ ​​​വെ​​​യ്ഡ്‌​​​ല​​​ർ ക​​​ന്പ​​​നി ലേ​​​ല​​​ത്തി​​​നു വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഹി​​​റ്റ്‌​​​ല​​​റു​​​ടെ ഒ​​​പ്പോ​​​ടു​​​കൂ​​​ടി​​​യ പ്ര​​​കൃ​​​തി​​​ദൃ​​​ശ്യ വാ​​​ട്ട​​​ർ​​​ക​​​ള​​​റി​​​ന് 51,000 ഡോ​​​ള​​​ർ വി​​​ല പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ഹി​​​റ്റ്‌​​​ല​​​ർ സ്വ​​​ദേ​​​ശ​​​മാ​​​യ ഓ​​​സ്ട്രി​​​യ​​​യി​​​ൽ ക​​​ലാ​​​കാ​​​ര​​​നാ​​​യി ഉ​​​പ​​​ജീ​​​വ​​​നം ക​​​ഴി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച കാ​​​ല​​​ത്താ​​​ണ് ഈ ​​​പെ​​​യി​​​ന്‍റിം​​​ഗ് ചെ​​​യ്ത​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു.


ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​നു​ ശേ​​​ഷം നാ​​​സി​​​ക​​​ളെ വി​​​ചാ​​​ര​​​ണ ചെ​​​യ്ത ന്യൂ​​​റം​​​ബ​​​ർ​​​ഗി​​​ലാ​​​ണ് ലേ​​​ലം. അ​​​തേ​​​സ​​​മ​​​യം, നാ​​​സി​​​കാ​​​ല​​​ത്തെ വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല്പ​​​ന പ്രോ​​​ത്സാ​​ഹി​​​പ്പി​​​ക്കു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു ന്യൂ​​​റം​​​ബ​​​ർ​​​ഗ് മേ​​​യ​​​ർ ഉ​​​ൾ​​​റി​​​ച്ച് മാ​​​ലി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd