മുൻ അഫ്ഗാൻ പ്രസിഡന്‍റ് സിഗ്ബത്തുള്ള അന്തരിച്ചു
Tuesday, February 12, 2019 11:05 PM IST
കാ​​​ബൂ​​​ൾ: മു​​​ൻ അ​​​ഫ്ഗാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സി​​​ഗ്ബ​​​ത്തു​​​ള്ള മു​​​ജാ​​​ദി​​​ദി(93) അ​​​ന്ത​​​രി​​​ച്ചു. എ​​​ൺ​​​പ​​​തു​​​ക​​​ളി​​​ൽ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ സോ​​​വി​​​യ​​​റ്റ് അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​നെ​​​തി​​​രേ അ​​​മേ​​​രി​​​ക്ക​​​ൻ പി​​​ന്തു​​​ണ​​​യോ​​​ടെ പോ​​​രാ​​​ടി​​​യി​​​രു​​​ന്ന മു​​​ജാ​​​ഹി​​​ദീ​​​ൻ ഗ​​​റി​​​ല്ലാ സം​​​ഘ​​​ത്തി​​​ന്‍റെ നേ​​​താ​​​വാ​​​യി​​​രു​​​ന്നു.

1989ൽ ​​​സോ​​​വി​​​യ​​​റ്റ് യൂ​​​ണി​​​യ​​​ൻ പി​​​ൻ​​​വാ​​​ങ്ങി​​​യ​​​ശേ​​​ഷം മു​​​ജാ​​​ഹി​​​ദീ​​​നു​​​ക​​​ളാ​​​ണ് അ​​​ധി​​​കാ​​​രം കൈ​​​യാ​​​ളി​​​യ​​​ത്. മു​​​ജാ​​​ഹി​​​ദീ​​​ൻ ഗ്രൂ​​​പ്പു​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ധാ​​​ര​​​ണ അ​​​നു​​​സ​​​രി​​​ച്ച് 1992ലെ ​​​ര​​​ണ്ടു മാ​​​സം മാ​​​ത്ര​​​മാ​​​ണ് സി​​​ഗ്ബ​​​ത്തു​​​ള്ള പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​ത്തി​​​ലി​​​രു​​​ന്ന​​​ത്. താ​​​ലി​​​ബാ​​​ൻ അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച​​​പ്പോ​​​ൾ സി​​​ഗ്ബ​​​ത്തു​​​ള്ള അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ വി​​​ട്ടിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.