റിട്ടയർ ചെയ്യാൻ ഒരുങ്ങി ഷേക്ക് ഹസീന
Saturday, February 16, 2019 12:30 AM IST
ധാ​​ക്ക: ഇ​​പ്പോ​​ഴ​​ത്തെ അ​​ഞ്ചു​​വ​​ർ​​ഷ​​ത്തെ ഭ​​ര​​ണ​​കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​യാ​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു രാ​​ഷ്ട്രീ​​യ​​ത്തി​​ൽ​​നി​​ന്നു വി​​ര​​മി​​ക്കു​​മെ​​ന്നു ബം​​ഗ്ളാ പ്ര​​ധാ​​ന​​മ​​ന്ത്രി ഷേ​​ക്ക് ഹ​​സീ​​ന. നാ​​ലാം​​ത​​വ​​ണ​​യും പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി ഷേ​​ക്ക് ഹ​​സീ​​ന സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത​​ത് ഒ​​രു മാ​​സം മു​​ന്പാ​​ണ്.

ചെ​​റു​​പ്പ​​ക്കാ​​ർ​​ക്കുവേ​​ണ്ടി മാ​​റി​​ക്കൊ​​ടു​​ക്കാ​​നാ​​ണ് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തെ​​ന്ന് ജ​​ർ​​മ​​ൻ മാ​​ധ്യ​​മ​​ത്തി​​നു ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ ഷേ​​ക്ക് ഹ​​സീ​​ന പ​​റ​​ഞ്ഞു. റി​​ട്ട​​യ​​ർ ചെ​​യ്ത​​ശേ​​ഷം ഗോ​​പാ​​ൽ​​ഗ​​ഞ്ചി​​ലെ തു​​ൻ​​ഗി​​പ​​രാ ഗ്രാ​​മ​​ത്തി​​ലെ ത​​റ​​വാ​​ട്ടി​​ൽ ക​​ഴി​​യാ​​നാ​​ണ് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തെ​​ന്നും അ​​വ​​ർ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.