മെക്സിക്കൻ മതിൽ നിർമാണം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്
Saturday, February 16, 2019 12:30 AM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ​​ ഡി​​​​​സി: യു​​​​​എ​​​​​സ് കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​നെ മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് മെ​​​​​ക്സി​​​​​ക്ക​​​​​ൻ അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ലെ മ​​​​​തി​​​​​ൽ നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നു പ​​​​​ണം സ്വ​​​​​രൂ​​​​​പി​​​​​ക്കാ​​​​​നാ​​​​​യി അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​​നി​​യ​​മ പ്ര​​കാ​​ര​​മു​​ള്ള അ​​ധി​​കാ​​രം ഉ​​പ​​യോ​​ഗി​​ക്കു​​മെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തി​​ന്‍റെ പേ​​രി​​ൽ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ൾ ഉ​​ണ്ടാ​​യേ​​ക്കാ​​മെ​​ന്നും നേ​​രി​​ടാ​​ൻ ത​​യാ​​റാ​​ണെ​​ന്നും വൈ​​റ്റ്ഹൗ​​സി​​ലെ റോ​​സ് ഗാ​​ർ​​ഡ​​നി​​ൽ റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ട് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ട്ര​​​​​ഷ​​​​​റി സ്തം​​​​​ഭ​​​​​നം ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​നാ​​​​​യി റി​​​​​പ്പ​​​​​ബ്ലിക്ക​​​​​ന്മാ​​​​​രും ഡെ​​​​​മോ​​​​​ക്രാ​​​​​റ്റു​​​​​ക​​​​​ളും ചേ​​​​​ർ​​​​​ന്ന് സെ​​​​​പ്റ്റം​​​​​ബ​​​​​ർ 30 വ​​​​​രെ​​​​​യു​​​​​ള്ള ഭ​​​​​ര​​​​​ണ​​​​​ച്ചെ​​​​​ല​​​​​വി​​​​​നാ​​യി പാ​​സാ​​ക്കി​​യ ഇ​​​​​ട​​​​​ക്കാ​​​​​ല ധ​​​​​ന​​​​​വി​​​​​നി​​​​​യോ​​​​​ഗ ബി​​​​​ൽ ഒ​​പ്പി​​ട്ട​​ശേ​​ഷ​​മാ​​ണ് ട്രം​​പ് അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ധ​​ന​​വി​​നി​​യോ​​ഗ​​ബി​​ല്ലി​​ൽ മ​​​​​തി​​​​​ലി​​​​​നു വ​​​​​ക​​​​​കൊ​​​​​ള്ളി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് 137കോ​​​​​ടി ഡോ​​​​​ള​​​​​റാ​​​​​ണ്. ട്രം​​​​​പ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട​​​​​ത് 570 കോ​​​​​ടി ഡോ​​​​​ള​​​​​റും. അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ​​​ പ്ര​​ഖ്യാ​​പി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ നി​​കു​​തി​​ദാ​​യ​​ക​​രു​​ടെ പ​​ണം കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ അ​​​​​നു​​​​​മ​​​​​തി വാ​​​​​ങ്ങാ​​​​​തെ വ​​​​​ക​​​​​മാ​​​​​റി ചെ​​​​​ല​​​​​വാ​​​​​ക്കാം. ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ മ​​​​​തി​​​​​ൽ നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ന് 800 കോ​​​​​ടി ഡോ​​​​​ള​​​​​ർ സ്വ​​​​​രൂ​​​​​പി​​​​​ക്കാ​​​​​നാ​​​​​ണു ട്രം​​​​​പ് ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്ന് വൈ​​​​​റ്റ്ഹൗ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ൻ സൂ​​​​​ചി​​​​​പ്പി​​​​​ച്ചു. സൈ​​നി​​ക, സി​​വി​​ൽ പ​​ദ്ധ​​തി​​ക​​ൾ​​ക്കു നീ​​ക്കി​​വ​​ച്ചി​​ട്ടു​​ള്ള പ​​ണം മ​​തി​​ലി​​നു വേ​​ണ്ടി ഉ​​പ​​യോ​​ഗി​​ക്കാ​​ൻ സാ​​ധി​​ക്കും.

അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥയെ​​ എ​​​​​തി​​​​​ർ​​​​​ക്കു​​​​​മെ​​​​​ന്നു വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ ഡെ​​​​​മോ​​​​​ക്രാ​​​​​റ്റു​​​​​ക​​​​​ൾ നി​​​​​യ​​​​​മ ന​​​​​ട​​​​​പ​​​​​ടി​​​​​ക്ക് ഒ​​രു​​ങ്ങു​​ക​​യാ​​ണെ​​ന്നു റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്. റി​​​​​പ്പ​​​​​ബ്ലിക്ക​​​​​ന്മാ​​​​​രി​​​​​ൽ ചി​​​​​ല​​​​​ർ​​​​​ക്കും ട്രം​​​​​പി​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി​​​​​യോ​​​​​ട് എ​​​​​തി​​​​​ർ​​​​​പ്പു​​​​​ണ്ട്.

അ​​ന​​ധി​​കൃ​​ത​​കു​​ടി​​യേ​​റ്റ​​ക്കാ​​രും മ​​യ​​ക്കു​​മ​​രു​​ന്നു ക​​ച്ച​​വ​​ട​​ക്കാ​​രും യു​​എ​​സി​​ൽ ക​​ട​​ക്കു​​ന്ന​​തു ത​​ട​​യാ​​ൻ മെ​​ക്സി​​ക്ക​​ൻ അ​​തി​​ർ​​ത്തി​​യി​​ൽ മ​​തി​​ൽ കൂ​​ടി​​യേ തീ​​രൂ​​വെ​​ന്നാ​​ണ് ട്രം​​പി​​ന്‍റെ നി​​ല​​പാ​​ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.