ഇന്ത്യൻ ഗാനവും ദേശീയ പതാകയും; പാക് സ്കൂളിന്‍റെ അംഗീകാരം പോയി
Saturday, February 16, 2019 10:32 PM IST
ക​​​റാ​​​ച്ചി: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഇ​​​ന്ത്യ​​​ൻ ഗാ​​​ന​​​ത്തി​​​നൊ​​​പ്പം നൃ​​​ത്തം ചെ​​​യ്ത​​​തി​​​നും ഇ​​​ന്ത്യ​​​ൻ ദേ​​​ശീ​​​യ​ പ​​​താ​​​ക വീ​​​ശി​​​യ​​​തി​​​നും സ്കൂ​​​ളി​​​ന്‍റെ അം​​​ഗീ​​​കാ​​​രം റ​​​ദ്ദാ​​​ക്കി പാ​​​ക് അ​​​ധി​​​കൃ​​​ത​​​ർ. ക​​​റാ​​​ച്ചി​​​യി​​​ലെ മാ​​​മാ ബേ​​​ബി കെ​​​യ​​​ർ കേം​​​ബ്രിജ് സ്കൂ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ന​​​ട​​​ന്ന സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​യി​​​ലെ രം​​​ഗം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​ച​​രി​​ച്ച​​തോ​​ടെ എ​​തി​​ർ​​പ്പ് ഉ​​യ​​രു​​ക​​യാ​​യി​​രു​​ന്നു.

മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​ന​​​കം വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ​​ക്കു നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​ട്ടും പ്ര​​​തി​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​യി​​​ല്ല. തു​​​ട​​​ർ​​​ന്ന് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​. ഇന്ത്യ ൻ സംസ്കാരം പ്രോത്സാഹിപ്പി ക്കുന്നത് അംഗീകരിക്കാനാവി ല്ലെന്ന് അ​​​ധി​​​കൃ​​​ത​​​ർ പറഞ്ഞു.


അ​​​തേ​​​സ​​​മ​​​യം, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​ക്കു വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സം​​​സ്കാ​​​ര​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കാ​​​നാ​​​ണു പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി​​​യ​​​തെ​​ന്നു വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ​​​ത്തി​​​മ പ​​​റ​​​ഞ്ഞു. സൗ​​​ദി അ​​​റേ​​​ബ്യ, അ​​​മേ​​​രി​​​ക്ക, ഈ​​​ജി​​​പ്ത് തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സം​​​സ്കാ​​​രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ന​​​ട​​​ത്തി. ഇ​​​ന്ത്യ​​​ൻ സം​​​സ്കാ​​​രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി മാ​​​ത്രം എ​​​ടു​​​ത്തു​​​കാ​​​ട്ടി മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ സം​​​ഭ​​​വ​​​ത്തെ വ​​​ള​​​ച്ചൊ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd