ബ്രൂണോ ഗാൻസ് അന്തരിച്ചു
Saturday, February 16, 2019 10:32 PM IST
സൂ​റി​ച്ച്: ഡൗ​ൺ​ഫാ​ൾ എ​ന്ന ചി​ത്ര​ത്തി​ൽ ഹി​റ്റ്‌​ല​റി​ന്‍റെ വേ​ഷം അ​ഭി​ന​യി​ച്ച സ്വി​സ് ന​ട​ൻ ബ്രൂ​ണോ ഗാ​ൻ​സ്(77) അ​ന്ത​രി​ച്ചു. ഹി​റ്റ്‌​ല​റി​ന്‍റെ ബ​ർ​ലി​ൻ ബ​ങ്ക​റി​ലെ അ​വ​സാ​ന നാ​ളു​ക​ളാ​ണ് 2004​ൽ ഇ​റ​ങ്ങി​യ ഈ ചി​ത്ര​ത്തി​ന്‍റെ ക​ഥ.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത ന​ട​നാ​യി​രു​ന്ന ഗാ​ൻ​സ് ജ​ർ​മ​ൻ സി​നി​മ​യി​ലും നാ​ട​ക​വേ​ദി​കളി​ലും സ​ജീ​വ​മാ​യി​രു​ന്നു. ജ​ർ​മ​ൻ സം​വി​ധാ​യ​ക​രാ​യ വെ​ർ​ന​ർ ഹെ​ർ​സോ​ഗി​ന്‍റെ നോ​സ്ഫെ​റാ​റ്റു ദ ​വാ​ന്പ​യ​ർ, വിം ​വെണ്ടേ​ഴ്സി​ന്‍റെ വിം​ഗ്സ് ഓ​ഫ് ഡി​സ​യ​ർ എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഹോ​ളി​വു​ഡ് ചി​ത്രം മ​ഞ്ചൂ​രി​യ​ൻ കാ​ൻ​ഡി​ഡേ​റ്റ്, ജ​ർ​മ​ൻ-​അ​മേ​രി​ക്ക​ൻ ചി​ത്രം ദ ​റീ​ഡ​ർ എ​ന്നി​വ​യും പ്ര​ശ​സ്ത സി​നി​മ​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd